മഴയിൽ കുളിച്ച് മൂന്നാർ : ഇത്തവണ മൂന്നാറിൽ ലഭിച്ചത് 404.24 സെന്റീമീറ്റർ മഴ…

മൂന്നാർ : മുൻവർഷത്തെ അപേക്ഷിച്ച് ഇത്തവണ ജൂൺ ഒന്നു മുതൽ ഒക്ടോബർ 31 വരെ മൂന്നാറിൽ 47.93 സെന്റിമീറ്റർ മഴ കൂടുതൽ ലഭിച്ചു. 2024–ൽ ഇതേ കാലയളവിൽ 356.31 സെന്റീമീറ്റർ മഴ പെയ്തു. ഇത്തവണ 404.24 സെന്റീമീറ്റർ മഴയാണ് ലഭിച്ചത്. ഇത്തവണ ജനുവരി ഒന്നു മുതൽ ഒക്ടോബർ 31 വരെ 537.46 സെന്റിമീറ്റർ മഴ ലഭിച്ചു. കഴിഞ്ഞ വർഷം ഇതേ സമയം 401.90 സെന്റീമീറ്റർ മഴ പെയ്തു. മുൻവർഷത്തെക്കാൾ ഇത്തവണ 33.7 ശതമാനം അധികം മഴ ലഭിച്ചു. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ജൂൺ മാസത്തിൽ ഏറ്റവുമധികം മഴ ലഭിച്ചത് ഈ വർഷമാണ്. 137.65 സെന്റീമീറ്റർ. കഴിഞ്ഞ 9 വർഷവും ജൂൺ മാസത്തിൽ 58.25 സെന്റീമീറ്റർ മഴയാണ് മൂന്നാറിൽ പെയ്തത്. പശ്ചിമഘട്ടത്തിലെ പടിഞ്ഞാറൻ പകുതി പ്രദേശങ്ങളായ കല്ലാർ, കടലാർ, നയമക്കാട്, ഇരവികുളം, രാജമല എന്നിവിടങ്ങളിലാണ് ഇത്തവണ ഏറ്റവുമധികം മഴ പെയ്തത്.
മഴയളവ് ∙ ജൂൺ: 137.65 (സെന്റീമീറ്റർ), ജൂലൈ: 123.04 ഓഗസ്റ്റ്: 86.92 സെപ്റ്റംബർ: 29.46 ഒക്ടോബർ: 27.13


