KeralaLatest News
ചെന്ത്രാപ്പിന്നിയില്‍ ജിപ്സി ഡ്രിഫ്റ്റ് ചെയ്ത് അഭ്യാസ പ്രകടനം; ബീച്ചില്‍ കളിച്ചുകൊണ്ടിരുന്ന 14 വയസുകാരന് ദാരുണാന്ത്യം

തൃശ്ശൂര്‍ ചെന്ത്രാപ്പിന്നിയില്‍ ജിപ്സി ഡ്രിഫ്റ്റ് ചെയ്ത് അഭ്യാസ പ്രകടനം നടത്തുന്നതിനിടെ 14 വയസ്സുകാരന് ദാരുണാന്ത്യം. ബീച്ചില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന മുഹമ്മദ് സിനാന് ആണ് മരിച്ചത്. കൂരിക്കുഴി സ്വദേശി ഷജീര്‍ ആണ് അഭ്യാസ പ്രകടനം നടത്തിയത്. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയെന്ന വിവരവും പുറത്ത് വരുന്നുണ്ട്.
ഡ്രിഫ്റ്റിംഗ് നടത്തുന്നതിനിടെ വാഹനം നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. സിനാന് വാഹനത്തിന് അടിയില്‍പ്പെട്ട് തലയ്ക്ക് ഗുരുതര പരിക്കേറ്റാണ് മരിച്ചത്. അപകടത്തില്‍ മറ്റൊരു കുട്ടിക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്ക് ഗുരുതരമല്ല



