HealthKeralaLatest News
ആലപ്പുഴ, കോട്ടയം ജില്ലകളിൽ പക്ഷിപ്പനി; രോഗം കണ്ടെത്തിയത് കോഴി, താറാവ്, കാട എന്നിവയിൽ

ആലപ്പുഴ, കോട്ടയം ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. കോഴി, താറാവ്, കാട എന്നിവയിലാണ് രോഗം കണ്ടെത്തിയത്. ആലപ്പുഴയിലെ എട്ട് പഞ്ചായത്തുകളിലെ ഓരോ വാർഡുകളിലും കോട്ടയത്ത് മൂന്നു വാർഡുകളിലുമാണ് രോഗബാധ. കരുവാറ്റ, ചെറുതന, കാര്‍ത്തികപ്പള്ളി, അമ്പലപ്പുഴ തെക്ക്, തകഴി, നെടുമുടി, പുന്നപ്ര, പുറക്കാട് എന്നീ പഞ്ചായത്തുകളില്‍ ഓരോ വാര്‍ഡുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. കോട്ടയത്ത് കുറുപ്പുംതറ, മാഞ്ഞൂര്‍, കല്ലുപുരയ്ക്കല്‍, വേലൂര്‍ എന്നിവിടങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്.



