CrimeKeralaLatest NewsLocal news
വയോധികയെ മേശയുടെ കാലിൽ കെട്ടിയിട്ട് സ്വർണം കവർന്ന കേസിൽ കൊച്ചുമകനും പെൺസുഹൃത്തും അറസ്റ്റിൽ

രാജകുമാരി : വയോധികയെ മേശയുടെ കാലിൽ കെട്ടിയിട്ട് 1 പവൻ സ്വർണ്ണവും അലമാരിയിൽ നിന്ന് 3000 രൂപയും കവർന്ന യുവാവും പെൻസുഹൃത്തും പിടിയിൽ. ഇടുക്കി രാജാക്കാട് സ്വദേശി സൈബു തങ്കച്ചൻ പെൺസുഹൃത്ത് അനിലയുമായി ചേർന്നാണ് അമ്മൂമ്മ മറിയക്കുട്ടിയെ വീട് ആക്രമിച്ച് കയറി ഷാൾ ഉപയോഗിച്ച് മേശയുടെ കാലിൽ കെട്ടിയിടുകയായിരുന്നു. സ്വർണ്ണം കവർന്നതോടെ മറിയക്കുട്ടി ഉച്ചത്തിൽ വിളിച്ചു കൂവി ബഹളം ഉണ്ടാക്കി. ആളുകൾ എത്തിയപ്പോഴേക്കും സംഘം ഓടി രക്ഷപെട്ടു. ഡിസംബർ 16നാണ് കേസിനാസ്പദമായ സംഭവം.
പിന്നീട് രാജക്കാട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സൈബു തങ്കച്ചൻ, സുഹൃത്തുക്കളായ സോണിയ, അൽത്താഫ്, അനില എന്നിവരാണ് കവർച്ചക്ക് നേതൃത്വം നൽകിയതെന്ന് കണ്ടെത്തിയത്.



