KeralaLatest NewsLocal news

റബ്ബർ സ്റ്റാമ്പ് ചെയർപേഴ്സണ്‍ വേണ്ടേ വേണ്ട’; തൊടുപുഴയിൽ ലിറ്റി ജോസഫിനെതിരെ പോസ്റ്റർ, അധ്യക്ഷ സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസിൽ പൊട്ടിത്തെറി

തൊടുപുഴ നഗരസഭാധ്യക്ഷ സ്ഥാനം സംബന്ധിച്ച് കോണ്‍ഗ്രസിൽ കലഹം. തൊടുപുഴയിൽ പ്രതിഷേധ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. കോൺഗ്രസ് നേതൃത്വത്തിന് എതിരെയാണ് പോസ്റ്റർ. റബ്ബർ സ്റ്റാമ്പ് ചെയർപേഴ്സിനെ തൊടുപുഴയ്ക്ക് വേണ്ടെന്നാണ് പോസ്റ്ററിൽ പറയുന്നത്.

ലിറ്റി ജോസഫിനെ നഗരസഭാ അധ്യക്ഷ ആക്കാനുള്ള നീക്കത്തിനെതിരെയാണ് ‘കോൺഗ്രസ് പ്രവർത്തകർ’ എന്ന പേരിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. ചരട് വലിക്ക് പുറകിൽ ബ്ലോക്ക് പ്രസിഡന്‍റ് എന്നും പോസ്റ്ററിൽ ആരോപണമുണ്ട്. കെപിസിസി ജനറൽ സെക്രട്ടറി നിഷ സോമനെയാണ് തെരഞ്ഞെടുപ്പ് കാലത്ത് നഗരസഭാ അധ്യക്ഷയായി ഉയർത്തിക്കാട്ടിയിരുന്നത്. അതേസമയം ഫലം വന്ന ശേഷം ലിറ്റി ജോസഫിനെ ഒരു വിഭാഗം ഉയർത്തിക്കാട്ടുകയായിരുന്നു.

തൊടുപുഴ നഗരസഭാ അധ്യക്ഷ സ്ഥാനം ലിറ്റി ജോസഫിന് നൽകണമെന്ന് കൗൺസിലർമാർ കത്ത് നൽകി. 9 കോൺഗ്രസ് കൗൺസിലർമാർ ഒപ്പിട്ട കത്ത് ഡിസിസിക്കും കെപിസിസി നേതൃത്വത്തിനും സമർപ്പിച്ചു. കോൺഗ്രസിന് ആകെ കെപിസിസി ജനറൽ സെക്രട്ടറി നിഷ സോമൻ ഉൾപ്പെടെ 10 കൗൺസിലർമാരാണ്. നഗരസഭാ അധ്യക്ഷ സ്ഥാനം സംബന്ധിച്ച തർക്കം കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുകയാണ്. മുസ്ലിം ലീഗിന് ആദ്യം അധ്യക്ഷ സ്ഥാനം നൽകി പ്രശ്നം പരിഹരിക്കാനുള്ള നീക്കം നടക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!