
യുപി മോഡൽ ലോക് ഭവനിലും; ലോക് ഭവൻ ജീവനക്കാർക്ക് ക്രിസ്തുമസിന് അവധി ഇല്ല. അടൽ ബിഹാരി വാജ്പേയ് യുടെ ജന്മദിനാഘോഷത്തിൻ്റെ ഭാഗമായ ചടങ്ങിൽ എല്ലാ ജീവനക്കാരും പങ്കെടുക്കണമെന്ന് ലോക് ഭവൻ നിർദ്ദേശം.
ലോക് ഭവൻ സർക്കുലറിന്റെ പകർപ്പ് 24 ന് ലഭിച്ചു. നാളെ എല്ലാവരും ഹാജരാകണമെന്ന് ലോക്ഭവൻ കൺട്രോളുറുടെ ഉത്തരവ്. യുപിയിൽ ക്രിസ്മസിന് അവധി നിഷേധിച്ചിരുന്നു.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഉത്തർപ്രദേശിൽ ഡിസംബർ 25ന് സ്കൂളുകൾക്ക് അവധി ഉണ്ടായിരിക്കില്ല. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മശതാബ്‍ദി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് പ്രത്യേക പരിപാടികൾ സ്കൂളുകളിൽ സംഘടിപ്പിക്കാൻ സർക്കാർ നിർദ്ദേശിച്ചു. വിദ്യാർത്ഥികളുടെ സാന്നിധ്യം നിർബന്ധമാക്കിയിട്ടുണ്ട്.
കേരളത്തിൽ ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്കായി പത്ത് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ സ്കൂളുകൾ ഡിസംബർ 24-ന് അടയ്ക്കുകയും ജനുവരി 5-ന് വീണ്ടും തുറക്കുകയും ചെയ്യും.



