എസ് ഐ ആർ കരട് പട്ടിക: ഇടുക്കി ജില്ലയിൽ നിന്ന് ഒഴിവാക്കപ്പെട്ടത് 1.24 ലക്ഷം പേര്

തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിന്റെ(എസ്ഐആര്‍) ഭാഗമായി കരട് വിജ്ഞാപനം പ്രസിദ്ധികരിച്ചപ്പോൾ ഇടുക്കി ജില്ലയിൽ നിന്ന് ഒഴിവാക്കപ്പെട്ടത് 1.24 ലക്ഷം പേര്. ഒഴിവാക്കപ്പെട്ടത് ആകെ വോട്ടര്‍മാരുടെ 13.78 ശതമാനം.
തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിന്റെ കരട് വിജ്ഞാപനം പ്രസിദ്ധികരിക്കുമ്പോൾ ജില്ലയില്‍നിന്ന് ഒഴിവാക്കപ്പെട്ടത് 1,24,087 പേര്. തൊടുപുഴ, ഇടുക്കി, ദേവികുളം, ഉടുമ്പൻചോല, പീരുമേട് നിയോജക മണ്ഡലങ്ങളിലായി ജില്ലയിലാകെ 9,00,468 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 7,76,381 പേരുടെ വിവരങ്ങള്‍ ബിഎല്‍ഒമാര്‍ ശേഖരിച്ച് ഡിജിറ്റലൈസ് ചെയ്തു. വീടുകളിലെത്തി പരിശോധിച്ചിട്ടും ഫോണ്‍ വഴി ബന്ധപ്പെട്ടിട്ടും ബിഎല്‍ഒമാര്‍ക്ക് കണ്ടെത്താൻ കഴിയാത്തവരും സ്ഥലംമാറി പോയവരും ജീവിച്ചിരിപ്പില്ലാത്തവരും മറ്റ് സ്ഥലങ്ങളില്‍ എന്റോള്‍ ചെയ്തവരും ഉള്‍പ്പെടെയാണ് 1.24 ലക്ഷം പേര് പട്ടികയില്‍നിന്ന് ഒഴിവാകുന്നത്.
ദേവികുളം മണ്ഡലത്തിലാണ് ഒഴിവാക്കപ്പെട്ടവരില്‍ കൂടുതല്‍, 31,536 പേര്. കുറവ് തൊടുപുഴയില്‍ 16,278. ഉടുമ്പൻചോല 24,492, ഇടുക്കി 25,150, പീരുമേട് 26,631 എന്നിങ്ങനെയാണ് മറ്റ് മണ്ഡലങ്ങളിലെ കണക്ക്.
അഞ്ച് മണ്ഡലങ്ങളിലായി 35,688 പേരെ ബിഎല്‍ഒമാര്‍ക്ക് കണ്ടെത്താനായില്ല. കൂടുതല്‍ പേർ പുറത്തായത് ദേവികുളം മണ്ഡലത്തിലാണ്, 31536 പേര്. കുറവ് ആളുകൾ പുറത്തായത് തൊടുപുഴ മണ്ഡലത്തിലാണ്. 16278 പേർ. അഞ്ച് മണ്ഡലങ്ങളിലായി. 35688പേരെ ബി എൽ ഒ മാർക്ക് കണ്ടെത്താൻ ആയില്ല. 54,728 പേര് സ്ഥിരമായി താമസംമാറിയെന്ന് കണ്ടെത്തി. 28,309, പേര് മരിച്ചതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മറ്റ് ജില്ലകളില്‍ എന്റോള്‍ ചെയ്തവരും വിവിധ കാരണങ്ങളാല്‍ പട്ടികയില്‍ ഉള്‍പ്പെടാതെ പോയവരുടെയും എണ്ണം 5362. ആണ് പട്ടികയില്‍പെടാതെ പോയവരുടെ പേരുവിവരങ്ങള്‍ ബൂത്ത് അടിസ്ഥാനത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഔദ്യോഗിക വൈബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജനുവരി 22 വരെ അവകാശങ്ങളും എതിര്‍പ്പുകളും അറിയിക്കാം. 2026 ഫെബ്രുവരി 21ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും.



