
സ്ത്രീകളുടെ നേതൃത്വത്തിലുള്ള സംരംഭമായ ‘മിടുക്കി ട്രാവൽസി’ന് നീതിയുടെ വിജയം. ഓൾ ഇന്ത്യ പെർമിറ്റുള്ള ബസ് സ്റ്റേജ് ക്യാരിയർ (Stage Carrier) ആയി സർവീസ് നടത്തുന്നു എന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത മോട്ടോർ വാഹന വകുപ്പിന്റെ (MVD) നടപടി നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. മാസങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ ആണ്, യാതൊരു പിഴയും ഈടാക്കാതെ ബസ് വിട്ടയക്കാൻ കോടതി ഉത്തരവിട്ടത്. .
സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് ഇടുക്കി കേന്ദ്രമാക്കി പ്രവർത്തനം ആരംഭിച്ച മിടുക്കി ട്രാവൽസ്, ഓൾ ഇന്ത്യ പെർമിറ്റോടു കൂടിയാണ് സർവീസ് നടത്തിയിരുന്നത്. ഓൺലൈൻ വഴി മുൻകൂട്ടി ബുക്ക് ചെയ്യുന്ന യാത്രക്കാരെ മാത്രമാണ് കൊണ്ടുപോയിരുന്നത് എങ്കിലും, സ്റ്റേജ് ക്യാരിയർ ആയി (സാധാരണ ബസുകളെ പോലെ റൂട്ടിൽ നിന്നും ആളെ കയറ്റുന്ന രീതി) പ്രവർത്തിക്കുന്നു എന്നാരോപിച്ച് സ്വകാര്യ വ്യക്തികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആർ.ടി.ഒ ബസ് പിടിച്ചെടുക്കുകയായിരുന്നു. ഏകദേശം മൂന്ന് മാസത്തോളമാണ് ബസ് കസ്റ്റഡിയിൽ ഇരുന്നത്.
മോട്ടോർ വാഹന നിയമങ്ങൾ പാലിച്ച് സർവീസ് നടത്തുന്ന വാഹനത്തെ തടയുന്നതും കസ്റ്റഡിയിൽ എടുക്കുന്നതും അനാവശ്യമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഫോൺ വഴി മുൻകൂട്ടി ബുക്ക് ചെയ്യുന്ന യാത്രക്കാരുടെ വിവരങ്ങൾ കൃത്യമായി ശേഖരിക്കുകയും, യാത്ര തുടങ്ങുന്നതിന് അരമണിക്കൂർ മുൻപ് തന്നെ ബുക്കിംഗ് അവസാനിപ്പിക്കുകയും ചെയ്യുന്ന (Pre-booked system) രീതിയാണ് മിടുക്കി ട്രാവൽസ് പിന്തുടരുന്നത്. ഓൾ ഇന്ത്യ പെർമിറ്റ് നിയമങ്ങൾ പാലിച്ച് നടത്തുന്ന ഇത്തരം ബുക്കിംഗുകൾ നിയമവിധേയമാണെന്നിരിക്കെ, ഇത് സ്റ്റേജ് ക്യാരിയർ നിയമത്തിന്റെ ലംഘനമാണെന്ന് ആരോപിച്ചായിരുന്നു നടപടി



