
അടിമാലി :അറ്റകുറ്റ ജോലികൾക്കായി പന്നിയാർ പവർ ഹൗസ് മൂന്നു മാസത്തേക്ക് അടച്ചതിനെ തുടർന്ന് ഉത്പാദനം നിലക്കുകയും പന്നിയാർ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ പൊന്മുടി അണക്കെട്ടിൽ ജലനിരപ്പ് പരമാവധി സംഭരണശേഷിയിൽ എത്തുകയും ചെയ്‌തതോടെ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പൊന്മുടി അണക്കെട്ടിന്‍റെ രണ്ടാമത്തെ ഷട്ടർ ഇന്ന് ഉച്ചക്ക് ശേഷം 10 cm ഉയർത്തി. ഒരു സെക്കൻഡിൽ 7500 ലിറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.
വേനൽക്കാലം ആയതിനാൽ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. ജലനിരപ്പ് ക്രമീകരിക്കുന്നതോടെ ഷട്ടർ അടക്കും.
പന്നിയാർ ഇലട്രിക് പ്രോജക്ടിൻ്റെ ഭാഗമായുള്ള അണക്കെട്ടിൽ 707.75 അടി ആണ് പരമാവധി സംഭരണശേഷി.ഇപ്പോൾ 706.7 അടി വെള്ളമാണ് ഡാമിലുള്ളത്.706.05ആണ് റെഡ് അലേർട്ട്.



