അടിമാലി: ദേശിയപാത85ല്‍ അടിമാലി വാളറയിലാണ് അപകടം നടന്നത്. വിദ്യാര്‍ത്ഥികളുമായി വിനോദ സഞ്ചാരത്തിനെത്തിയ ടൂറിസ്റ്റ് ബസാണ് രാവിലെ ഒമ്പതരയോടെ അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് പാതയോരത്തെ മണ്‍തിട്ടയില്‍ ഇടിക്കുകയായിരുന്നു.സംഭവ സമയത്ത് വാഹനത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
ബസിന്റെ മുന്‍ഭാഗത്തെ ചില്ല് തകര്‍ന്നു. വിനോദ സഞ്ചാരസംഘം മൂന്നാര്‍ സന്ദര്‍ശനം കഴിഞ്ഞ് എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്നുവെന്നാണ് വിവരം. നിയന്ത്രണം നഷ്ടപ്പെട്ട ബസ് മണ്‍തിട്ടയില്‍ ഇടിച്ച് നിന്നതിനാല്‍ വലിയ അപകടം ഒഴിവായി. എതിര്‍വശത്തേക്ക് ബസ് നീങ്ങിയിരുന്നെങ്കില്‍ ഭീമാകാരമായ കൊക്കയിലേക്ക് പതിക്കുകയും വലിയ അപകടത്തിന് വഴിയൊരുക്കുകയും ചെയ്യുമായിരുന്നു.



