
ഇടുക്കി നെടുംങ്കണ്ടം ഭോജൻ എസ്റ്റേറ്റിൽ പിതൃസഹോദരനെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. തമിഴ്നാട് സ്വദേശികളായ ഇരട്ട സഹോദരൻമാരായ ഭുവനേശ്വർ , വിഗ്നേശ്വർ എന്നിവരാണ് അറസ്റ്റിലായത്.
ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് ഇരട്ട സഹോദരങ്ങളായ ഭുവനേശ്വറും വിഗ്നേശ്വറും ചേര്‍ന്ന് പിതാവിന്റെ സഹോദരനെ കൊലപ്പെടുത്തിയത്. ഭോജന്‍ എസ്റ്റേറ്റിലെ തൊഴിലാളികളാണ് മാരകമായി മുറിവേറ്റ നിലയില്‍ മുരുകേശ്വരനെ കണ്ടത്. ഉടന്‍ ആശുപത്രയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കൊലപാതകത്തിന് പിന്നാലെ ഇരുവരും സംഭവ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. കാട്ടിലൂടെ തമിഴ്നാട്ടിലേയ്ക്ക് കടക്കാനായിരുന്നു പ്രതികളുടെ പദ്ധതി. എന്നാല്‍ വഴിയിൽ കാട്ടാനയുടെ സാന്നിധ്യം തിരിച്ചടിയായി. പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് പ്രതികളെ പിടികൂടിയത്.
സ്വത്തുതര്‍ക്കത്തെ തുര്‍ന്നാണ് ഭുവനേശ്വറും വിഗ്നേശ്വരും ചേര്‍ന്ന് പിതാവിന്റെ സഹോദരനെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് പറയുന്നത്. തങ്ങളുടെ പിതാവിന് കൂടി അവകാശപ്പെട്ട സ്വത്ത് മരുകേശൻ നിഷേധിച്ചത് വൈരാഗ്യത്തിന് കാരണമായി. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. ഇരുവർക്കും എതിരെ വേറെയും കേസുകളുണ്ട്. കോടതിയിൽ ഹാജറാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.



