CrimeKeralaLatest NewsLocal news
പലചരക്ക് കടയിൽ നിന്നും 1.25 ലക്ഷം കവർന്ന കേസിൽ പ്രതി പോലീസ് പിടിയിൽ

ഇടുക്കി: മോഷണ കേസിലെ പ്രതി പിടിയിൽ
ക്രിസ്മസ് പുലർച്ചെ പലചരക്ക് കടയിൽ നിന്നു 1.25 ലക്ഷം കവർന്ന കേസിൽ പ്രതി പോലീസ് പിടിയിൽ. കരടിക്കുഴി സ്വദേശി ആബിദ് ആണ് അറസ്റ്റിൽ. ക്രിസ്മസ് ദിനത്തിൽ പാമ്പനാറിൽ പ്രവർത്തിക്കുന്ന മാതാ സ്റ്റോറിൽ മോഷണം നടത്തിയ കേസിൽ ആണ് പോലീസ് ആബിദിനെ അറസ്റ്റു ചെയ്തത്.
കടയിൽ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങൾ മറച്ചതിന് ശേഷം പണവും , സിഗരറ്റ് ബണ്ടിലുകളും മോഷ്ടിക്കുകയായിരുന്നു. കടയുടെ പിൻവശത്തെ വാതിൽ കുത്തിത്തുറന്ന് ശേഷം ആബിദ് അകത്ത് പ്രവേശിച്ച മോഷണം നടത്തുകയായിരുന്നു. പീരുമേട്എസ്എച്ച്ഒ ഒ വി ചന്ദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആണ് പ്രതിയെ പിടികൂടിയത്.



