BusinessKeralaLatest News

മേക്ക് ഓവറിനൊരുങ്ങി പഞ്ച്; വൻ മാറ്റവുമായി പുതിയ പതിപ്പ് എത്തിക്കാൻ ടാറ്റ

വമ്പൻ‌ മാറ്റത്തിനൊരുങ്ങി പുത്തൻ ലുക്കിൽ എത്താൻ ടാറ്റയുടെ മൈക്രോ എസ്‌യുവി പഞ്ച്. ഇപ്പോൾ‌ പരീക്ഷണ ഓട്ടത്തിലുള്ള വാഹനം മുഖം മിനുക്കി ഉടൻ വിപണിയിലേക്ക് എത്തും. പുതുവർഷത്തിൽ പഞ്ചിന്റെ പുത്തൻ പതിപ്പായിരിക്കും ടാറ്റ ആദ്യം എത്തിക്കുന്നത്. പഞ്ചിന്റെ ഇലക്ട്രിക് പതിപ്പിനോട് സാമ്യമുള്ളതായിരിക്കും പുതിയ പഞ്ച്.

പുതുക്കിയ പഞ്ചിൽ, പഴയ പതിപ്പിന് സമാനമായ സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് സജ്ജീകരണത്തോടുകൂടിയ പുനർരൂപകൽപ്പന ചെയ്ത ഫ്രണ്ട് ഫാസിയ ഉൾപ്പെടെ ചില മാറ്റങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പഞ്ച് ഫെയ്‌സ്‌ലിഫ്റ്റിന് വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഉള്ള ഡ്യുവൽ-ടോൺ ക്യാബിൻ ലഭിക്കും. ടാറ്റയുടെ ഏറ്റവും പുതിയ 2-സ്‌പോക്ക് സ്റ്റിയറിംഗ് വീലും ഇതിൽ ലഭിക്കും.

5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 5-സ്പീഡ് AMT യുമായി ജോടിയാക്കിയ 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ ഉൾപ്പെടെയുള്ള അതേ പവർട്രെയിൻ ഓപ്ഷനുകളോടെയാണ് പുതിയ പഞ്ച് വാഗ്ദാനം ചെയ്യുന്നത്. സുരക്ഷയുടെ കാര്യത്തിൽ കൂടുതൽ കാര്യക്ഷമമായിരിക്കും പുതിയ പഞ്ച്. ബ്ലൈൻഡ് സ്‌പോട്ട് മോണിറ്ററിങ്, ലെയ്ൻ കീപ്പ് ക്യാമറ എന്നിവയോടൊപ്പം ലെവൽ 2 ADAS സംവിധാനവും പുത്തൽ പഞ്ചിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!