KeralaLatest NewsNational

ശബരിമല യുവതീ പ്രവേശനം; ഒൻപത് അംഗ ഭരണഘടനാ ബെഞ്ച് രൂപീകരിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാൻ സുപ്രീംകോടതി

ശബരിമല യുവതീ പ്രവേശനത്തിൽ ഒൻപത് അംഗ ഭരണഘടനാ ബെഞ്ച് രൂപീകരിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുന്നെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് സൂര്യകാന്ത്. മതസ്വാതന്ത്ര്യവും സ്ത്രീകളുടെ അവകാശങ്ങളും സംബന്ധിച്ച വിഷയങ്ങളാണ് ബെഞ്ചിന്റെ പരിഗണയിൽ വരികയെന്നും ഇംഗ്ലീഷ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ ചീഫ് ജസ്റ്റീസ് പറഞ്ഞു.

ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ചുള്ള 2018 ലെ സുപ്രീംകോടതി 5 അംഗ ഭരണഘടന ബെഞ്ചിന്റെ വിധി സമാനതകൾ ഇല്ലാത്ത പ്രതിഷേധങ്ങൾക്കാണ് വഴിവച്ചത്. വിധി പുനപരിശോധിക്കണം എന്ന് ആവിശ്യപ്പെട്ട് നിരവധിപേർ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചതോടെ വിഷയം വിശാല ഭരണഘടന ബെഞ്ചിന് വിട്ടു. തുടർന്ന് വിശാല ബഞ്ച് രൂപീകരിച്ച് വാദം ആരംഭിച്ച എങ്കിലും കോവിഡ് മൂലം അതും പാതിവഴിയിൽ മുടങ്ങി. ആ വിശാല ബെഞ്ചിലെ സർവീസിൽ അവശേഷിക്കുന്ന ഏക അംഗമാണ് നിലവിലെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ഈ പശ്ചാത്തലത്തിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ സുപ്രധാന പ്രതികരണം ഉണ്ടായത്.

മതാചാരങ്ങളിൽ കോടതി ഇടപ്പെട്ട് ലിംഗസമത്വം ഉറപ്പാക്കണമോ എന്നതും പരിശോധിക്കാൻ ആണ് സുപ്രീംകോടതി ഒരുങ്ങുന്നത്. വിഷയങ്ങളുടെ സ്വഭാവം അനുസരിച്ച് സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ടതായതിനാൽ എല്ലാ വശങ്ങളും പരിശോധിച്ചായിരിക്കും 9 അംഗ ഭരണഘടന സുപ്രീംകോടതി രൂപീകരിക്കുക.സങ്കീർണമായ നിയമ പരിശോധനകൾ ആയിരിക്കും ഇത് വഴിവയ്ക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!