KeralaLatest News

‘പോറ്റിയെ കേറ്റിയേ എന്ന് അവര്‍ പാടി, പക്ഷേ പോറ്റി ആദ്യം കയറിയത് സോണിയാ ഗാന്ധിയുടെ വീട്ടില്‍’; ചിത്രത്തില്‍ പോറ്റിയും പ്രതികളും എംപിമാരും എങ്ങനെ ഒരുമിച്ച് വന്നുവെന്ന് മുഖ്യമന്ത്രി

തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയം, ശബരിമല സ്വര്‍ണക്കൊള്ള, വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട വിവാദം, അടൂര്‍ പ്രകാശിന്റെ ആരോപണം തുടങ്ങിയ വിവിധ വിഷയങ്ങളില്‍ മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തതില്‍ വിവാദമാക്കേണ്ട യാതൊന്നുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചില കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് എസ്‌ഐടി ചില ഇടപെടല്‍ നടത്തുന്നതെന്നും അന്വേഷണത്തിന്റെ ഭാഗമായ ഇത്തരം നീക്കങ്ങളെ സര്‍ക്കാര്‍ തടസ്സപ്പെടുത്താനില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സ്വര്‍ണ്ണക്കൊള്ളക്കേസ് പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും സോണിയാ ഗാന്ധിയും ഒന്നിച്ചുള്ള ചിത്രം ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തിന് നേരെ നിരവധി ചോദ്യങ്ങളാണ് ഇന്ന് മുഖ്യമന്ത്രി ഉന്നയിച്ചത്. പോറ്റിയെ കേറ്റിയേ എന്ന് അവര്‍ പാടിയെങ്കിലും ആദ്യം പോറ്റിയെ കേറ്റിയത് സോണിയാ ഗാന്ധിയുടെ വീട്ടിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.എങ്ങനെ പോറ്റിയും മറ്റ് പ്രതികളും എംപിമാരും ഒരുമിച്ച് വന്നത്. പോറ്റി വിളിച്ചാല്‍ പോകേണ്ടയാളാണോ ഇവര്‍. അന്വേഷണം കൃത്യമായി നടക്കട്ടെ. സോണിയ ഗാന്ധിയും അടൂര്‍ പ്രകാശം പത്തനംതിട്ട എംപിയുമായുള്ള ചിത്രമാണ് പുറത്തുവന്നത്. സോണിയ ഗാന്ധിയുടെ കൂടെ നിന്നത് പോറ്റിയുംസ്വര്‍ണ വ്യാപാരിയുമാണ്.രണ്ടുപേരും എങ്ങനെ ഒരുമിച്ചു വന്നുവെന്നും മുഖ്യമന്ത്രി ചോദിച്ചു.

പോറ്റി പിടിച്ചാല്‍ പോകേണ്ട ആളാണോ അദ്ദേഹം. അതിനല്ലേ മറുപടി പറയേണ്ടത്. എങ്ങനെയാണ് ഈ മഹാ തട്ടിപ്പ്കാര്‍ക്ക് സോണിയ ഗാന്ധിയുടെ അടുത്തേക്ക് എത്തിപ്പെടാന്‍ കഴിഞ്ഞത്. അതിന് ഇവരുടെ പങ്ക് എന്താണ്?. ഒന്നും പറയാനില്ലാത്തപ്പോള്‍ കൊഞ്ഞനം കുത്തുന്ന പരിപാടിയാണ് ഇപ്പോള്‍ നടക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കാറില്‍ കയറ്റിയ നിലപാട് ശരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നും ആവര്‍ത്തിച്ചു. കാറില്‍ കയറ്റിയത് ശരിയായ നിലപാട് തന്നെയാണ്. ബിനോയ് വിശ്വമല്ല പിണറായി വിജയനെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാകും എന്ന ചോദ്യത്തിന് മുഖ്യമന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ല. താന്‍ മത്സരിക്കുന്ന കാര്യം ഇതുവരെ ആലോചിച്ചിട്ടില്ലെന്നും ഇത് വ്യക്തിപരമായി എടുക്കുന്ന ഒരു തീരുമാനമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. താനാണോ നയിക്കേണ്ടതെന്ന കാര്യം താന്‍ പറയേണ്ടതല്ല. ഇക്കാര്യത്തില്‍ പാര്‍ട്ടി ഒരു നിലപാട് പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!