KeralaLatest News

‘മത നിരപേക്ഷതയിൽ അടിയുറച്ച് നിൽക്കുന്ന സംസ്ഥാനമാണ് കേരളം, വർഗീയതക്കെതിരെ കർക്കശനിലപാടാണ് എടുക്കുന്നത്’ ; മുഖ്യമന്ത്രി

മത നിരപേക്ഷതയിൽ അടിയുറച്ച് നിൽക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജാതീയമായ, മതപരമായ വേർതിരിവുകളാണ് കേരളത്തിൽ ഉണ്ടായിരുന്നത്. ജാതിഭേദവും, മതഭേദവും ഇല്ലാതെ കേരളത്തെ മാറ്റനാണ് നവോത്ഥാന നായകർ ശ്രമിച്ചത്. നവോത്ഥാനത്തിന് ശരിയായ തുടർച്ച ഉണ്ടായതാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തെ വ്യത്യാസ്ഥമാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നവോത്ഥാനത്തിന് ശരിയായ പിന്തുടർച്ച ഉണ്ടായി. ദേശീയ പ്രസ്താനവും , ഇടതുപക്ഷ പ്രസ്താനങ്ങളും നവോത്ഥാന മൂല്യങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിച്ചു. ഇന്ന് വിദ്യാഭ്യാസത്തിൽ എല്ലാവരും അതീവ തൽപരരാണ്. ഇന്ന് വിദാഭ്യാസത്തിൽ നിന്നും ആരെയും മാറ്റിനിർത്താൻ ആർക്കും കഴിയില്ല. ഒരുകാലത്ത് എല്ലാവർക്കും പഠിക്കാൻ അവസരം ഉണ്ടായിരുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇത്രയും മാറ്റം കേരളത്തിൽ വന്നത് മതനിരപേക്ഷത കൊണ്ടാണ്. നേരത്തെ ഉള്ള അന്ധകാരത്തിൽ നിന്നും വെള്ളിച്ചത്തിലേക്ക് വന്നു . ആധുനിക ശാസ്ത്ര സംവിധാനങ്ങൾ നമ്മൾ ഒരുക്കുന്നു. .ഈ പുരോഗതി തടസപ്പെടുത്തി പഴയതിലേക്ക് തിരിച്ച് പോകാൻ ചിലർ ശ്രമിക്കുന്നു. മതനിരപേക്ഷത തകർന്നാൽ പഴയ അന്ധകാരത്തിലേക്ക് തിരിച്ച് പോകും.

സ്വന്തമായി വേഷം പോലും ധരിക്കാൻ ആവുന്നില്ല. ഇഷ്ടപ്രകാരം വസ്ത്രം ധരിക്കാൻ പോലുമാകാത്ത സ്ഥിതി. അവയെല്ലാം തനി വർഗീയതയാണ്. പല രീതിയിൽ വർഗീയത കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. അതെല്ലാം തടയുന്നു.

ക്രൈസ്തവർ രാജ്യത്ത് ആക്രമിക്കപ്പെടുന്നു. അക്രമികൾ കേക്കും കൊണ്ടുപോകുന്നു. രാജ്യത്ത് രണ്ടും നടക്കുന്നു. കേരളത്തിന് പുറത്ത് നടക്കാൻ പറ്റാത്തത് നടക്കുന്നു. കേരളത്തിൽ കേക്കും കൊണ്ടുപോകുന്നു. എന്താണീ രണ്ട് സമീപത്തിന് കാരണം. കേരളത്തിൻ്റെ മതനിരപേക്ഷയാണിതെന്നും മുഖ്യമന്ത്രി വിമർശിച്ചു.

പ്രധാനമന്ത്രിയെ ശിവഗിരിയിൽ പുകഴ്‌ത്തിയ ഉപരാഷ്ട്രപതിയുടെ പ്രസംഗത്തിൽ മുഖ്യമന്ത്രി മറുപടി നൽകി. ക്രിസ്മസ് ദിനത്തിൽ ദേവാലയത്തിൽ ചെരുപ്പഴിച്ച് വെച്ച് പോയത് ഉപരാഷ്ട്രപതി പറഞ്ഞപ്പോൾ ഓർമ വന്നത് ദീപിക ദിനപത്രത്തിലെ എഡിറ്റോറിയലായിരുന്നുവെന്ന് പിണറായി. ക്രൈസ്‌തവദേവാലയങ്ങൾ പലയിടങ്ങളിൽ ആക്രമിക്കപ്പെടുമ്പോൾ ക്രിസ്‌മസ് ദിനത്തിൽ കേക്കും കൊണ്ടുപോയാൽ അതിനൊന്നും പരിഹാരമല്ല.

കേരളത്തിലും പലതും നടക്കുന്നു. വർഗീയതക്കെതിരെ കർക്കശനിലപാടാണ് കേരളം എടുക്കുന്നത്. കേരളത്തിൻ്റെ മതനിരപേക്ഷതയെ തകർക്കാനാണ് ശ്രമം നടക്കുന്നത്. ഇത്തരം ആളുകളെ സഹായിക്കുന്നവർ നാടിൻ്റെ ഭാവിയാണ് തകർക്കുന്നത് എന്ന് ഓർക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!