അടിമാലി: അടിമാലി ടൗണില്‍ ലൈബ്രറി റോഡില്‍ നിന്നാരംഭിച്ച് ടെക്്നിക്കല്‍ ഹൈസ്ക്കൂളിന് സമീപം ദേശിയപാതയില്‍ സംഗമിക്കുന്ന ബൈപ്പാസ് റോഡിന്റെ തകര്‍ന്ന ഭാഗത്തെ അറ്റകുറ്റപ്പണികള്‍ നടത്തണമെന്നാവശ്യം. അടിമാലി ടൗണില്‍ ലൈബ്രറി റോഡില്‍ നിന്നാരംഭിച്ച് ടെക്്നിക്കല്‍ ഹൈസ്ക്കൂളിന് സമീപം ദേശിയപാതയില്‍ സംഗമിക്കുന്ന ബൈപ്പാസ് റോഡ് ദിവസവും യാത്രക്കായി നിരവധിയാളുകള്‍ ആശ്രയിക്കുന്ന പാതയാണ്.
ഈ പാതയില്‍ ലക്ഷംവീട് നഗറിന് സമീപമുള്ള ഭാഗമാണ് പൂര്‍ണ്ണമായി തന്നെ തകര്‍ന്നിട്ടുള്ളത്. ടാറിംഗ് പൂര്‍ണ്ണമായി ഇളകി വലിയ കുഴികള്‍ രൂപം കൊണ്ടു കഴിഞ്ഞു.ഈ ഭാഗത്ത് കൂടി ചെറുവാഹനങ്ങള്‍ പ്രയാസപ്പെട്ടാണ് കടന്ന് പോകുന്നത്. റോഡിന്റെ തകര്‍ന്ന ഭാഗത്തെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ നടപടി വേണമെന്നാണ് ആവശ്യം. അടിമാലി മണ്ണിടിച്ചില്‍ ദുരന്തസമയത്ത് വാഹനങ്ങള്‍ വഴി തിരിച്ച് വിട്ടതോടെയായിരുന്നു ബൈപ്പാസ് റോഡ് തകര്‍ന്നത്.
ഈ സമയം നിരന്തരം വലിയ ഭാരവാഹനങ്ങള്‍ ഇതു വഴി കടന്നു പോയത് റോഡ് തകരാന്‍ ഇടയാക്കി. നിലവില്‍ തകര്‍ന്ന ഭാഗത്ത് അറ്റകുറ്റപ്പണികള്‍ വൈകിയാല്‍ റോഡ് കൂടുതല്‍ തകരുകയും ഇരുചക്രവാഹനങ്ങളും മറ്റും അപകടത്തില്‍പ്പെടുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്യും.



