കുഞ്ചിത്തണ്ണി സര്‍ക്കാര്‍ ഹൈസ്‌ക്കൂളിലെ 1975-76 എസ് എസ് എല്‍ സി ബാച്ചിന്റെ അമ്പത് വര്‍ഷത്തെ പുനസംഗമം ഈ മാസം 11ന്

അടിമാലി: കുഞ്ചിത്തണ്ണി സര്‍ക്കാര്‍ ഹൈസ്‌ക്കൂളിലെ 1975-76 എസ് എസ് എല്‍ സി ബാച്ചിന്റെ അമ്പത് വര്‍ഷത്തെ പുനസംഗമം ഈ മാസം 11ന് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ അടിമാലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കുഞ്ചിത്തണ്ണി സര്‍ക്കാര്‍ ഹൈസ്‌ക്കൂളിലെ 1975-76 എസ് എസ് എല്‍ സി ബാച്ച്് കലാലയത്തിന്റെ പടികളിറങ്ങിയിട്ട് അമ്പത് വര്‍ഷം തികയുകയാണ്. കലാലയ ജീവിതത്തിന്റെ മധുരം വറ്റാത്ത ഓര്‍മ്മകള്‍ക്ക് കൂടുതല്‍ തിളക്കം നല്‍കാനും പോയകാല ജീവിതാനുഭവങ്ങള്‍ പൊടിതട്ടാനും സൗഹൃദങ്ങള്‍ പങ്കിടാനും ലക്ഷ്യമിട്ടാണ് 1975-76ലെ എസ് എസ് എല്‍ സി ബാച്ച്് വീണ്ടും ഒത്തുചേരലിന് ഒരുങ്ങുന്നത്.
ബാച്ചിന്റെ അമ്പത് വര്‍ഷത്തെ പുനസംഗമം ഈ മാസം 11ന് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ അടിമാലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.രാവിലെ 10ന് സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി ക്രമീകരിച്ചിട്ടുള്ളത്. ഉദ്ഘാടന ചടങ്ങിനും പരിപാടികള്‍ക്കുമൊപ്പം സ്‌നേഹവിരുന്നും നടക്കും. പരിപാടികളിലേക്ക് ബാച്ചിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്യുന്നതായും സംഘാടക സമിതി ഭാരവാഹികളായ ജോയി കെ സി, പീറ്റര്‍ കെ പി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സോമനാഥന്‍, ബാബു കെ എം, പ്രദീപ്, സുധാകരന്‍, മോഹനന്‍, ജേക്കബ്, ത്രേസ്യാമ്മ, ഓമന, ഷേര്‍ളി, ഗ്രേസി എന്നിവര്‍ സംഘാടകരായാണ് സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നത്.



