ശബരിമല തീർത്ഥാടകർക്ക് സ്പോട്ട് ബുക്കിംഗിനുള്ള പോലീസ് ടോക്കൺ വാളാഡി ഗ്രൗണ്ടിൽ നിന്ന് ലഭിക്കും

ഇടുക്കി: ശബരിമല തീർത്ഥാടനത്തിൻ്റെ ഭാഗമായി പ്രധാന ഇടത്താവളമായ സത്രത്തിൽ തീർത്ഥാടകരുടെ തിരക്ക് വർദ്ധിച്ചതോടെ സ്പോട്ട് ബുക്കിംങ് മുന്നോടിയായിയുള്ള പോലീസ് ടോക്കൺ ഹാരിസൺ മലയാളം പ്ലാൻ്റേഷൻ വാളാർഡി എസ്റ്റേറ്റ് ഗ്രൗണ്ടിൽ നിന്നും ലഭിക്കും. ഈ ടോക്കണുമായി തീർത്ഥാടകർ സത്രത്തിൽ എത്തിച്ചേർന്നാൽ സ്പോട്ട് ബുക്കിംഗ് സൗകര്യം എളുപ്പത്തിൽ ആകാം.
കൂടാതെ സത്രത്തിലെ വലിയ തിരക്കിന് ഒരു പരിധി വരെ പരിഹാരമാകും.
തിരക്ക് നിയന്ത്രിക്കുന്നതിനായി പോലീസിൻ്റെ ഭാഗത്ത് നിന്നുമാണ് ഇങ്ങനെ ഒരു തീരുമാനം ഉണ്ടായത്.
വണ്ടിപ്പെരിയാർ മിനി സ്റ്റേഡിയം നവീകരിച്ചതോടെയാണ് ഇവിടെത്തെ പാർക്കിംഗിന് തടസ്സം ഉണ്ടായത്.
ഇതോടെ വാഹന പാർക്കിംഗിന് സൗകര്യമില്ലാതെയായി.
ഇതേടെ ഹാരിസൺ മലയാളം പ്ലാൻ്റേഷൻ ലിമിറ്റഡിൻ്റെ വാളാർഡി എസ്റ്റേറ്റിൻ്റെ സ്ഥലത്ത് മാനേജ്മെൻ്റ് സൗകര്യം ഒരുക്കി. എന്നാൽ വാഹനങ്ങൾ ഇവിടെ പാർക്കിംഗിനായി എത്തുന്നത് വളരെ കുറവായിരുന്നു. വണ്ടിപ്പെരിയാറിൽ എത്തുന്ന തീർത്ഥാടകരെ വാഹനങ്ങളിൽ നിന്ന് ഇറക്കിവിട്ടിട്ട് വഴിയരുകിൽ വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നു.
ഇത് വലിയ ഗതാഗതക്കുരിക്കിന് വഴിതെളിച്ചിരിന്നു. തുടർന്ന് വെള്ളിയാഴ്ച്ച രാവിലെ മുതൽ ഇവിടെ പോലീസിൻ്റെ ടോക്കൺ നൽകി തുടങ്ങിയിരുന്നു.
വെള്ളിയാഴ്ച്ച മാത്രം 1802 പേർക്ക് ടോക്കൺ നൽകി.



