
അടിമാലി: വീട്ടില്‍ വില്‍പ്പനക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാവ് പിടിയിലായി. അടിമാലി നര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രാഹുല്‍ ശശിയും സംഘവും ചെറുതോണി കൊലുമ്പന്‍ കോളനി പ്രദേശത്ത് നടത്തിയ പരിശോധനയിലാണ് വീട്ടില്‍ സൂക്ഷിച്ച 1.250 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. സംഭവത്തില്‍ 24കാരനായ രജിത്തിനെ നര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സംഘം അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെടുത്തത്.
പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് മാരായ ദിലീപ് എന്‍ കെ, ബിജു മാത്യൂ, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) മാനുവല്‍ എന്‍ ജെ, സി ഇ ഒ മാരായ സുരേഷ് കെ എം, യദുവംശരാജ്, അലി അഷ്‌കര്‍, വനിത സി ഇ ഒ സിമി ഗോപി എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.



