KeralaLatest NewsLocal news

മൂന്നാര്‍ നടയാര്‍ എസ്‌റ്റേറ്റില്‍ കാട്ടാന ആക്രമണം; കാട്ടാന ആക്രമണത്തില്‍ ഓട്ടോറിക്ഷക്ക് കേടുപാടുകള്‍ സംഭവിച്ചു

മൂന്നാര്‍: മഴമാറി വേനല്‍ക്കാലമാരംഭിച്ചതോടെ മുന്‍ വര്‍ഷത്തെയെന്ന പോലെ മൂന്നാര്‍ മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമാകുകയാണ്. കഴിഞ്ഞ രാത്രിയില്‍ മൂന്നാര്‍ നടയാര്‍ എസ്‌റ്റേറ്റില്‍ കാട്ടാന ആക്രമണമുണ്ടായി. മൂന്ന് ആനകളാണ് ജനവാസ മേഖലയില്‍ എത്തി നാശം വരുത്തിയത്. കാട്ടാന ആക്രമണത്തില്‍ ഓട്ടോറിക്ഷക്ക് കേടുപാടുകള്‍ സംഭവിച്ചു.

നടയാര്‍ നോര്‍ത്ത് ഡിവിഷന്‍ സ്വദേശി ബാലകൃഷ്ണന്റെ ഓട്ടോറിക്ഷക്കാണ് കേടുപാടുകള്‍ സംഭവിച്ചത്. എസ്റ്റേറ്റ് ലയത്തിന് സമീപം നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു വാഹനം. പ്രദേശത്തെ കൃഷിയും കാട്ടാനകള്‍ നശിപ്പിച്ചു. വേനല്‍ക്കാലമാരംഭിച്ചതോടെ മൂന്നാര്‍ മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമാകുകയാണ്. കാട്ടാനകള്‍ ജനവാസ മേഖലയില്‍ ഇറങ്ങി സൈ്വര്യവിഹാരം നടത്താന്‍ തുടങ്ങിയതോടെ തൊഴിലാളി കുടുംബങ്ങളില്‍ ആശങ്ക വര്‍ധിച്ചിട്ടുണ്ട്.

രാത്രി കാലങ്ങളില്‍ പുറത്തിറങ്ങാന്‍ ആളുകള്‍ ഭയക്കുന്നു. വീടുകള്‍ക്ക് നേരെ കാട്ടാന ആക്രമണം ഉണ്ടാകുമോയെന്ന ഉള്‍ഭയം എല്ലാവര്‍ക്കും ഉണ്ട്. മുന്‍ വര്‍ഷങ്ങളിലും വേനല്‍ക്കാലത്ത് കാട്ടാനകള്‍ കൂടുതലായി ജനവാസ മേഖലകളിലേക്ക് ഇറങ്ങുകയും ജനജീവിതം കൂടുതല്‍ ദുസഹമാകുകയും ചെയ്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!