CrimeKeralaLatest NewsLocal news
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി ലഹരി നൽകിയ യുവാക്കൾ പിടിയിൽ

കഞ്ഞിക്കുഴി സെന്റ് മേരീസ് ദേവാലയത്തിലെ തിരുനാളിന് എത്തിയ പതിനഞ്ചുകാരിയായ പെൺകുട്ടിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ട് പോയി വരിക്കമുത്തൻ ഭാഗത്ത് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് മദ്യം കുടിപ്പിച്ച പ്രതികളെ പോലീസ് പിടികൂടി. ജനുവരി നാലാം തീയതി രാത്രിയിലാണ് സംഭവം നടന്നത്. പെൺകുട്ടിയുടെ പരിചയക്കാരനായ പഴയരിക്കണ്ടം ഭാഗത്ത് ഇരട്ടപ്ലാക്കൽ തോമസ് കുട്ടി (25), ഏഴുകമ്പി ഭാഗത്ത് കൊച്ചുപറമ്പിൽ നൈസ് (19) മറ്റൊരു പതിനെട്ടു വയസുകാരൻ എന്നിവരെ കഞ്ഞിക്കുഴി പോലീസ് ഇൻസ്പെക്ടർ സുരേഷ് വി.എയുടെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ താജുദ്ദീൻ അഹമ്മദ്, റെജി പി.ഒ, നിസാർ ഇ.എ, സീനിയർ സിവിൽ പോലീസ് ഓഫീസർ ജിബി പി.കെ, സിവിൽ പോലീസ് ഓഫീസർമാരായ മനു ബേബി, ജിനു ഇമ്മാനുവൽ എന്നിവർ ചേർന്ന് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.



