
അടിമാലി : മാങ്കുളം താളുകണ്ടംകുടിയില്‍ ഉണ്ടായ കാട്ടാനയുടെ ആക്രമണത്തില്‍ മധ്യവയസ്‌ക്കന് പരിക്കേറ്റു. താളുകണ്ടംകുടി സ്വദേശി സതീശനാണ് പരിക്കേറ്റത്. കാപ്പി വിളവെടുക്കുന്നതിനിടയില്‍ കാട്ടാനക്കൂട്ടത്തെ കണ്ട് ഓടി രക്ഷപ്പെടുന്നതിനിടയില്‍ സതീശന്‍ വീഴുകയും, വീണുകിടന്ന സതീശന്റെ കാലില്‍ കാട്ടാന ചവിട്ടുകയുമായിരുന്നുവെന്നാണ് വിവരം. കൂടെയുണ്ടായിരുന്ന തൊഴിലാളികള്‍ കാട്ടാനയെ തുരത്തി പരിക്കേറ്റയാളെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സതീശന്റെ കാലിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്.



