KeralaLatest NewsLocal news
ഗതാഗത തടസ്സം ഒഴിവാക്കാൻ നടപടി; ബസിലെത്തുന്ന സഞ്ചാരികൾക്ക് മൂന്നാർ ചുറ്റാൻ ചെറുവാഹനങ്ങൾ…

വിനോദ സഞ്ചാരികളുമായെത്തുന്ന ബസുകൾ മൂന്നാറിലെ നിരത്തുകളിൽ ഗതാഗത തടസ്സം സൃഷ്ടിക്കുന്നത് ഒഴിവാക്കാൻ സംവിധാനമൊരുക്കി പഞ്ചായത്ത്. സഞ്ചാരികളെ മൂന്നാറിൽ ഇറക്കി ജീപ്പുകളിലും മറ്റു ചെറുവാഹനങ്ങളിലും സന്ദർശന കേന്ദ്രങ്ങളിലെത്തിച്ച് മടക്കി കൊണ്ടുവരുന്ന പദ്ധതി നടപ്പാക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. പ്രാരംഭ നടപടിയെന്ന നിലയിൽ, ഇന്നലെ കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം പദ്ധതിയിൽ തിരുവനന്തപുരത്തു നിന്നു മീശപ്പുലിമല സന്ദർശനത്തിനെത്തിയവരെ പഞ്ചായത്ത് പ്രസിഡന്റ് എസ്.വിജയകുമാറിന്റെ നേതൃത്വത്തിൽ പഴയ മൂന്നാർ ഡിപ്പോയിൽ സ്വീകരിച്ച ശേഷം ജീപ്പുകളിൽ വനംവകുപ്പിന്റെ സഹകരണത്തോടെ മീശപ്പുലിമലയ്ക്ക് സമീപമുള്ള റോഡോ മാൻഷൻ വരെയെത്തിക്കുകയും ട്രെക്കിങ്ങിന് ശേഷം മടക്കിയെത്തിക്കുകയും ചെയ്തു
സമാന രീതിയിൽ തുടർന്നും പദ്ധതി നടപ്പാക്കാനാണ് പഞ്ചായത്തിന്റെ ലക്ഷ്യം



