
അടിമാലി: ഓട്ടോറിക്ഷ കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. അടിമാലി ആയിരമേക്കർ സൗത്ത് കത്തിപ്പാറ പെരിനിലത്ത്
പരേതനായ ബേബിയുടെ മകൻ
സാജുമോൻ ( റ്റൊജിൻ 50 ) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. വെള്ളിയാഴ്ച സാജുമോന്റെ
ഓട്ടോറിക്ഷയുടെ ടെസ്റ്റ് ആയിരുന്നു. അതിനുശേഷം സൗത്ത് കത്തിപ്പാറയിലെ വീട്ടിലേക്ക് പോകും വഴി റോഡരികിലെ കൊക്കയിലേക്ക് ഓട്ടോറിക്ഷ മറിയുകയായിരുന്നു.
40 അടി താഴ്ചയിലേക്കാണ് ഓട്ടോ മറിഞ്ഞത്.
ഓട്ടോ സാജുമോന്റെ ദേഹത്തേക്കാണ് മറിഞ്ഞത്. ഉടൻതന്നെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അടിമാലി കല്ലാർകുട്ടി റോഡിലെ കളരിക്കൽ ഹൈപ്പർമാർക്കറ്റിന് എതിർവശത്തെ ഓട്ടോ സ്റ്റാൻൻ്റിലായിരുന്നു ഓട്ടോ ഓടിച്ചിരുന്നത്



