
മുന്‍ ദേവികുളം എം എല്‍ എ എസ് രാജേന്ദ്രന്‍ ബി ജെ പിയിലേക്കെന്ന് സൂചന. ബി ജെ പി സംസ്ഥാന പ്രസിഡന്റിനെ കണ്ടുവെന്നും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നുവെന്നും എസ് രാജേന്ദ്രന്‍ മൂന്നാറില്‍ പറഞ്ഞു.ബി ജെ പി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം കൂടി എത്തുമ്പോഴെ ഇക്കാര്യം അവസാനഘട്ടത്തിലേക്കെത്തുകയൊള്ളുവെന്നും ബി ജെ പി സംസ്ഥാന നേതാക്കള്‍ ഇക്കാര്യത്തില്‍ പ്രഖ്യാപനം നടത്തുമെന്നും എസ് രാജേന്ദ്രന്‍ വ്യക്തമാക്കി.



