CrimeKeralaLatest NewsLocal news
കുട്ടി വാഹന മോഷ്ടാവും വാഹനം വാങ്ങിയ അന്തർ സംസ്ഥാന വാഹന മോഷ്ടാവും പിടിയിൽ.

ഇടുക്കി :കഴിഞ്ഞ മാസം 29 ആം തീയതി തട്ടേക്കണ്ണിയിൽ ഇരുചക്രവാഹനം മോഷണം പോയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടികള്ളനെയും അതു വാങ്ങിയ കുപ്രസിദ്ധ വാഹന മോഷ്ടാവായ കാലടി സ്വദേശിയായ മനോജ് അയ്യനാരെയും കരിമണൽ പോലീസ് അറസ്റ്റ് ചെയ്തു.
ഇടുക്കി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് രാജൻ കെ അരമനയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് ആണ്അ ന്വേഷണം നടന്നത്. 300 ഓളം സിസിടിവി ക്യാമറകൾ നിരീക്ഷിച്ച് നടത്തിയ അന്വേഷണത്തിൽ അങ്കമാലി ലിമിറ്റിൽ നിന്നും ആണ് പ്രായപൂർത്തിയാകാത്ത കുട്ടി കള്ളനും കൂട്ടാളിയായ യുവവും പിടിയിലായത്.
കരിമണൽ പോലീസ് ഇൻസ്പെക്ടർ സുരേഷ് കുമാർ കെ എസ്ന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ രാജേഷ് പി.ജി, സീനിയർ സിവിൽ പോലീസ് ഓഫീസർ സഹീർ ഹുസൈൻ സി.എസ്, സിവിൽ പോലീസ് ഓഫീസർ ഷിഹാബ് വി പി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.



