ദേശിയപാതയിലെ നിര്‍മ്മാണവിലക്ക്; കോടതി വിധി നിരാശജനകമെന്ന് ദേശിയപാതസംരക്ഷണ സമിതി

അടിമാലി: ദേശിയപാത85ന്റെ ഭാഗമായ നേര്യമംഗലം വനമേഖലയിലെ നിര്‍മ്മാണവിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ കോടതി വിധി നിരാശജനകമെന്ന് ദേശിയപാതസംരക്ഷണ സമിതി. ദേശിയപാത85ന്റെ ഭാഗമായ നേര്യമംഗലം വനമേഖലയിലെ നിര്‍മ്മാണവിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട് ദേശിയപാത അതോററ്റി നല്‍കിയിരുന്ന പുനപരിശോധന ഹര്‍ജ്ജി ഇന്ന് ഹൈക്കോടതി പരിഗണിച്ചു.
തുടര്‍ന്നുണ്ടായ കോടതി വിധി നിരാശജനകമെന്നാണ് ദേശിയപാതസംരക്ഷണ സമിതിയുടെ നിലപാട്. റോഡ് നിര്‍മ്മാണത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയുള്ള കോടതി ഉത്തരവാണ് ഇന്നുണ്ടായിട്ടുള്ളതെന്ന് സംരക്ഷണ സമിതി ചെയര്‍മാന്‍ പി എം ബേബി പറഞ്ഞു.
നിലവില്‍ റോഡ് നിര്‍മ്മാണത്തിന് തുടര്‍നടപടി സ്വീകരിക്കേണ്ടുന്ന ചുമതല സര്‍ക്കാരിലേക്കെത്തിയ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ വേഗത കൈവരിക്കണമെന്നും ദേശിയപാതസംരക്ഷണ സമിതി ആവശ്യപ്പെട്ടു. നവീകരണം നടക്കേണ്ടുന്ന നേര്യമംഗലം മുതല്‍ വാളറ വരെയുള്ള പതിനാലര കിലോമീറ്റര്‍ ഭാഗത്തെ റോഡിന്റെ അളവുകള്‍ സംബന്ധിച്ച എല്ലാ വിശദാംശങ്ങളും ദേശിയപാത അതോററ്റി ചീഫ് സെക്രട്ടറിക്ക് നല്‍കണം.
വിശദാംശങ്ങള്‍ ലഭിച്ചു കഴിഞ്ഞാല്‍ എല്ലാ രേഖകളും പരിശോധിച്ച് ചീഫ് സെക്രട്ടറി ന്യായമായ സമയത്തിനുള്ളില്‍ ഉത്തരവിറക്കണം. അതിന്റെ അടിസ്ഥാനത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരാമെന്നും കോടതി അറിയിച്ചു. വനഭൂമിയുടെയും അതിന്റെ വിസ്തൃതിയേയും സംബന്ധിച്ച് പരസ്പര വിരുദ്ധമായ സത്യവാങ്ങ്മൂലങ്ങള്‍ സമര്‍പ്പിച്ച രീതിയെ സംബന്ധിച്ചും കോടതി അതൃപ്തി അറിയിച്ചു.



