
മൂന്നാര്‍: ഉല്ലാസ യാത്രയിലൂടെ കെ എസ് ആര്‍ ടി സി വിനോദ സഞ്ചാര മേഖലക്ക് നല്‍കുന്ന പിന്തുണ ചെറുതല്ല. അതുകൊണ്ട് തന്നെ ഇടുക്കിയുടെ വിനോദ സഞ്ചാര മേഖലയിലേക്ക് ആനനവണ്ടിയിലുള്ള സഞ്ചാരികളുടെ യാത്ര തുടരുകയാണ്. മീശപ്പുലിമലയില്‍ മഞ്ഞുപെയ്യുന്നത് കാണാന്‍ ആരാണ് ആഗ്രഹിക്കാത്തത്. കിഴക്കുദിക്കുന്ന സൂര്യന്‍ ആദ്യം വെളിച്ചം വിതറുന്ന മലനിര. അവിടേയ്‌ക്കെത്താന്‍ കൊതിക്കുന്ന ആരും നിരാശപ്പെടേണ്ട. നിങ്ങളെ കൈ പിടിച്ച് കൂട്ടിക്കൊണ്ട് പോകാന്‍ കെ എസ് ആര്‍ ടി സിയുണ്ട്.
അങ്ങനെ സഞ്ചാരികളെ മീശപ്പിലിമലയിലേയ്ക്ക് എത്തിച്ച് റെക്കേഡ് ഇടുകയാണ് തിരുവനന്തപുരം വെഞ്ഞാറുംമൂടില്‍ നിന്നുള്ള കെ എസ് ആര്‍ ടി സിയുടെ ഉല്ലാസ യാത്ര. മീശപ്പുലി മലയിലേക്കെത്താന്‍ ആഗ്രഹിക്കുന്ന ഏതൊരാളെയും അവിടെ എത്തിക്കുകയെന്ന ലക്ഷ്യമാണ് ബഡ്ജറ്റ് ടൂറിസത്തന്റെ ഭാഗമായ ഈ യാത്രക്കുള്ളത്. കെ എസ് ആര്‍ ടി സിയുടെ വിനോദ യാത്ര വ്യത്യസ്ഥവും മറക്കാന്‍ പറ്റാത്തതുമായ അനുഭവമാണ് പകര്‍ന്ന് നല്‍കുന്നതെന്ന് മീശപ്പുലിമല സന്ദര്‍ശിക്കാനെത്തിയ സഞ്ചാരികളും പറയുന്നു.
മീശപ്പുലി മല കെ എസ് ആര്‍ ടി സിയിലെത്തി സന്ദര്‍ശിക്കുവാനുള്ള സാധ്യത പ്രയോജനപ്പെടുത്തുവാനും സഞ്ചാരികള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുവാനും നടപടികളുമായി മൂന്നാര്‍ ഗ്രാമ പഞ്ചായത്തും രംഗത്തുണ്ട്.



