Latest NewsNational

2026ലെ ഐഎസ്ആർഒയുടെ ആദ്യ ദൗത്യം; PSLV സി 62 വിക്ഷേപണം ഇന്ന്

ഐഎസ്ആർഒയുടെ പിഎസ്എൽവി സി 62 വിക്ഷേപണം ഇന്ന്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം ലോഞ്ച് പാഡിൽ നിന്ന് രാവിലെ 10. 17നാണ് വിക്ഷേപണം. ഐഎസ്ആർഒയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ‘അന്വേഷ’യും മറ്റ് 15 പേ ലോഡുകളും ഭ്രമണപഥത്തിൽ എത്തിക്കുകയാണ് പിഎസ്എൽവിയുടെ ദൗത്യം. ഡിആർഡിഒ വികസിപ്പിച്ച അത്യാധുനിക ഭൗമനിരീക്ഷണ ഉപഗ്രഹമാണ് അന്വേഷ.

കൃഷി, നഗര മാപ്പിങ്, പരിസ്ഥിതി നിരീക്ഷണം എന്നിവയിലുടനീളം ഇന്ത്യയുടെ റിമോട്ട് സെൻസിങ് കഴിവുകൾ വർധിപ്പിക്കുകയാണ് അന്വേഷയെന്ന് പേരിട്ട ഇഒഎസ്-എൻ വണ്ണിന്റെ ദൗത്യം. യുകെ, സ്പെയിൻ, ബ്രസീൽ, ഫ്രാൻസ്, മൗറീഷ്യസ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ചെറു ഉപഗ്രഹങ്ങൾ പിഎസ്എൽവി C62 ഭ്രമണപഥത്തിൽ എത്തിക്കും. പിഎസ്എൽവിയുടെ 64 -ാം ദൌത്യവും പിഎസ്എൽവി ഡിഎൽ വേരിയന്റിന്റെ അഞ്ചാം ദൗത്യവുമാണിത്. 12 ഘട്ടങ്ങളാണ് വിക്ഷേപണത്തിലുള്ളത്. 108 മിനിറ്റാണ് ദൌത്യത്തിന്റെ സമയം. കഴിഞ്ഞ തവണത്തെ പിഎസ്എൽവി ദൗത്യം പരാജയപ്പെട്ടിരുന്നു. ഈ കുറവുകൾ നികത്തിയാണ് തിരിച്ചുവരവിന് പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ ഒരുങ്ങുന്നത്. 2026ലെ ഐഎസ്ആർഒയുടെ ആദ്യ ദൗത്യമാണ് പിഎസ്എൽവി സി 62.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!