
മൂന്നാര്‍:മൂന്നാറില്‍ വീണ്ടും വാഹനത്തില്‍ വിനോദ സഞ്ചാരികളുടെ സാഹസിക യാത്ര.മൂന്നാര്‍ മറയൂര്‍ റോഡില്‍ പെരിയവരയില്‍ വച്ചാണ് യുവാക്കള്‍ വാഹനത്തില്‍ സാഹസികയാത്രക്ക് മുതിര്‍ന്നത്. കര്‍ണ്ണാടക രജിസ്ട്രഷന്‍ വാഹനത്തിലായിരുന്നു യുവാക്കളുടെ അഭ്യാസ പ്രകടനം. യുവാക്കള്‍ കാറിന്റെ ജനാലകളില്‍ കയറി ഇരുന്ന് അപകടകരമാം വിധം യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പിന്നാലെയെത്തിയ വാഹനയാത്രികര്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു..
ഒരിട വേളക്ക് ശേഷമാണ് മൂന്നാറില്‍ നിന്ന് വീണ്ടും സാഹസിക യാത്രയുടെ ദൃശ്യങ്ങള്‍ പുറത്തു വരുന്നത്. മുമ്പ് ഗ്യാപ്പ് റോഡിലായിരുന്നു ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചിരുന്നത്. പോലീസും മോട്ടോര്‍ വാഹനവകുപ്പും നടപടി കടുപ്പിച്ചതോടെ സാഹസികതക്ക് മുതിരുന്നവരുടെ എണ്ണം കുറഞ്ഞിരുന്നു. അയല്‍ സംസ്ഥാനക്കാരായ വിനോദ സഞ്ചാരികളാണ് കൂടുതലായി സാഹസികക്ക് യാത്രക്ക് മുതിരുന്നത്.



