
കാൾ ഫോർവേഡിങ് എന്ന പുതിയ തട്ടിപ്പ് രീതി സംബന്ധിച്ച് ജാഗ്രത നിർദ്ദേശവുമായി കേരള പോലീസ്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് കേരള പോലീസ് പങ്കുവെച്ചത്.
ബ്ലൂ ഡാർട്ട് പോലുള്ള കൊറിയർ കമ്പനികളുടെ പേരിൽ വരുന്ന വ്യാജ SMS-കളിലൂടെയാണ് ഈ തട്ടിപ്പ് നടക്കുന്നത്. കൊറിയർ വിവരങ്ങൾക്കായി 21 <മൊബൈൽ നമ്പർ> # എന്ന കോഡ് ഡയൽ ചെയ്യാൻ തട്ടിപ്പുകാർ ആവശ്യപ്പെടും. ഈ കോഡ് ഡയൽ ചെയ്താൽ ഉടനെ കോളുകളും മെസ്സേജുകളും (OTP ഉൾപ്പെടെ) തട്ടിപ്പുകാരന്റെ നമ്പറിലേക്ക് ഫോർവേഡ് ചെയ്യപ്പെടും.ഇത് വാട്സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യാനും ബാങ്ക് വിവരങ്ങൾ ചോർത്താനും തട്ടിപ്പുകാർക്ക് സഹായകരമാകും .
അതിനാൽ അനാവശ്യ ലിങ്കുകളിലോ കോഡുകളിലോ ക്ലിക്ക് ചെയ്യരുത് എന്ന് കേരള പോലീസ് മുന്നറിയിപ്പ് നൽകുന്നു.
ഫോർവേഡിങ് ഒഴിവാക്കാൻ ഉടൻ ##002# ഡയൽ ചെയ്യുക. തട്ടിപ്പിനിരയായാൽ ഉടൻ 1930 എന്ന നമ്പറിലോ cybercrime.gov.in വഴിയോ പരാതിപ്പെടാനും പോലീസ് നിർദ്ദേശം നൽകി.



