ഇടുക്കി: വൈസ് മെൻ ഇൻഡ്യാ ഏരിയാ യൂത്ത് ക്യാമ്പിന് ഇടുക്കിയിൽ തുടക്കമായി. മൂന്നു ദിവസങ്ങളിലായി കാൽവറി മൗണ്ട് ജീ റിസോർട്ടിൽ നടക്കുന്ന ക്യാമ്പ് ഏരിയാ പ്രസിഡൻ്റ് അഡ്വ. ബാബു ജോർജ് ഉദ്ഘാടനം ചെയ്തു. യുവൻതാര എന്ന പേരിലുള്ള ജനുവരി 18 വരെയാണ് ക്യാമ്പ് നടക്കുന്നത്. ഇൻഡ്യയിലെയും മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെയും ജില്ലാ, റീജിയൺ തലങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.
ഏരിയാ സെക്രട്ടറി ജോസഫ് വർഗീസ്, ക്യാബിനറ്റ് സെക്രട്ടറിയും ക്യാമ്പ് ഡയറക്ടറുമായ ബിനോയി പൗലോസ്, ഏരിയാ ചീഫ് കോ-ഓർഡിനേറ്റർ പ്രൊഫ. കോശി തോമസ്, ഏരിയാ മെനറ്റ്സ് ലീഡർ സിന്ധു തോമസ്, വെബ് മാസ്റ്റർ അജിത് ബാബു, ജോയിൻ്റ് സെക്രട്ടറി ജയപ്രസാദ്, പി.ആർ.ഒ വർഗീസ് പീറ്റർ, മീഡിയാ ആൻഡ് കമ്മ്യൂണിക്കേഷൻ സെക്രട്ടറി ഡോ. ബിജു മാന്തറക്കൽ, സെൻട്രൻ ഇൻഡ്യ റീജിയണൽ ഡയറക്ടർ ഡോ. വി. രാജേഷ്, ഷീജ അജിത് തുടങ്ങിയവർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു. ക്യാമ്പിൽ നിന്നും തെരഞ്ഞെടുക്കപ്പടുന്ന പ്രതിനിധികൾക്ക് മലേഷ്യയിലെ പനാങ്ങിൽ നവംബറിൽ നടക്കുന്ന ഇൻ്റർനാഷണൽ ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.



