CrimeKeralaLatest NewsLocal news
വാഗമൺ സ്വദേശികളായ മരിയ ദാസിനെയും റോബർട്ടിനെയും ആക്രമിച്ച കേസിലെ പ്രതിക്ക് തടവും പിഴയും വിധിച്ച് കോടതി.

വാഗമൺ സ്വദേശികളായ മരിയ ദാസിനെയും റോബർട്ടിനെയും ആക്രമിച്ച കേസിലെ പ്രതിക്ക് തടവും പിഴയും വിധിച്ച് കോടതി. വാഗമൺ വില്ലേജിൽ കോട്ടമല, അനിത ഭവൻ വീട്ടിൽ അജിത് കുമാറിനെയാണ് ബഹുമാനപ്പെട്ട മൂന്നാം അഡീഷണൽ ജില്ലാ ആൻഡ് സെഷൻസ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചത്.
IPC 324 (മാരകായുധം ഉപയോഗിച്ച് പരിക്കേൽപ്പിക്കൽ): മൂന്ന് വർഷം തടവും 25,000 രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ എട്ട് മാസം കൂടി അധിക തടവ് അനുഭവിക്കണം.
IPC 323 (മർദ്ദനം): ഒരു വർഷം തടവും 1,000 രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം അധിക തടവ്.
IPC 447 (അതിക്രമിച്ചു കടക്കൽ): മൂന്ന് മാസം തടവ്, എന്നീ വകുപ്പുകൾ പ്രകാരമാണ് കോടതി ശിക്ഷ വിധിച്ചത്.



