
ഉപ്പുതറ വളകോട് പാലക്കാവ് കടുവാക്കാനം നെടുങ്ങഴിയിൽ, ലാലി എന്ന ജോർജ് ജോസഫിൻ്റെ ഭാര്യ വസീന (43) നെയാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഭർത്താവാണ് യുവതിയുടെ കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹം ആദ്യം കണ്ടത്.
ലോഡിംഗ് തൊഴിലാളിയായ ഭർത്താവ് ജോർജ് രാവിലെ വളക്കോടിന് പോയ ശേഷമാണ് സംഭവം നടന്നത്.
12 മണിയോടെ ഭർത്താവ് തിരികെ എത്തിയപ്പോൾ ഭാര്യ വസീനയെ വീട്ടിൽ കണ്ടില്ല. വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. ശുചിമുറിയിലെ ടാപ്പിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേട്ട് നോക്കിയപ്പോഴാണ് വസീനയുടെ ശരീരം കത്തിക്കരിഞ്ഞ രീതിയിൽ ഭിത്തിയിൽ ചാരിനിലത്തിരിക്കുന്ന നിലയിൽ കണ്ടത്. ഉടൻ തന്നെ സമീപവാസികളെ വിവരം അറിയിച്ചു. നാട്ടുകാർ പോലീസിൽ വിവരം അറിച്ചു പോലീസ് ഉടൻ തന്നെ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
ആദ്യ ഭാര്യയും മക്കളും ലാലിയെ ഉപേക്ഷിച്ച് പോയിട്ട് വർഷങ്ങൾ കഴിഞ്ഞു. ഒറ്റക്ക് താമസിക്കുകയായിരുന്ന ലാലി അതിന് ശേഷമാണ്, വസീനയെ 4 വർഷം മുമ്പ് രജിസ്റ്റർ വിവാഹം കഴിക്കുന്നത്. വസീനയുടെയും രണ്ടാം വിവാഹമാണ്. വസീനക്ക് മാനസിക രോഗം ഉണ്ടായിരുന്നതായി പറയുന്നു, വർഷങ്ങളായി മരുന്ന് കഴിച്ച് വരുകയായിരുന്നു. വസീന കായംകുളം സ്വദേശിയാണ്. ഇരുവർക്കും മക്കളില്ല.
ഉപ്പുതറ പോലീസ് മേൽ നടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി, ലാലിക്ക് കൃഷിപ്പണിയും ലോഡിംഗുമാണ് ജോലി. ഏലത്തിന് മരുന്നടിക്കുന്ന മോട്ടറിന് ഒഴിക്കാൻ വാങ്ങി വെച്ച പെട്രോൾ ഒഴിച്ചാകാം തീകൊളുത്തിയത് എന്നാണ് നിഗമനം. ആത്മഹത്യയാവാമെന്നാണ് പോലീസ് പറയുന്നത്.



