KeralaLatest NewsLocal news
ഇടുക്കി നാരകക്കാനത്ത് വിനോദ സഞ്ചാരികളുടെ ബസ് തിട്ടയിൽ ഇടിച്ച് അപകടം: നിരവധി പേർക്ക് പരിക്ക്

ഇടുക്കി: ഇടുക്കി നാരകക്കാനത്ത് വാഹനാപകടം. വിനോദ സഞ്ചാരികളുടെ ബസ് തിട്ടയിൽ ഇടിച്ച് നിരവധി പേർക്ക് പരിക്കേറ്റു.തിരുവനന്തപുരത്തുനിന്നും ഇടുക്കിയിലെത്തിയ ബസാണ് മറിഞ്ഞത്. 18 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
കാൽവരി മൗണ്ടിൽ നിന്നും രാമക്കൽമേട്ടിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഗൂഗിൾ മാപ്പ് നോക്കി പോകുമ്പോൾ ഇടുങ്ങിയ വഴിയിലെ തിട്ടയിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. ഇടുക്കി പോലീസ് സംഭവ സ്ഥലത്ത് എത്തി രക്ഷ പ്രവർത്തനത്തിന് നേതൃത്വം നൽകി



