KeralaLatest NewsLocal news

എസ് രാജേന്ദ്രനെ ദേവികുളത്ത് സ്ഥാനാർത്ഥിയാക്കാൻ BJP; തോട്ടം തൊഴിലാളികളെ ലക്ഷ്യമിട്ട് സഹകരണ ബാങ്ക് രൂപീകരിക്കും

മുൻ എംഎൽഎ എസ് രാജേന്ദ്രനെ ദേവികുളത്ത് സ്ഥാനാർത്ഥിയാക്കാൻ ബിജെപി. തോട്ടം തൊഴിലാളി വോട്ടുകൾ ഭൂരിഭാഗവും സമാഹരിക്കാൻ കഴിയുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. തോട്ടം തൊഴിലാളികളെ ലക്ഷ്യമിട്ട് എസ് രാജേന്ദ്രന്റെ നേതൃത്വത്തിൽ മൂന്നാറിൽ സഹകരണ ബാങ്ക് ഉടൻ രൂപീകരിക്കും.

എസ് രാജേന്ദ്രനെ അതിവേഗം പാർട്ടിയിൽ എത്തിച്ചത് സ്ഥാനാർത്ഥിയാക്കുക എന്ന ലക്ഷ്യത്തോടെയാണ്. നിയമസഭയിലേക്ക് മത്സരിക്കാൻ ഇല്ല എന്ന രാജേന്ദ്രന്റെ നിലപാട് മാറ്റും. ഫെബ്രുവരി എട്ടിന് മൂന്നാറിൽ രാജീവ് ചന്ദ്രശേഖർ പങ്കെടുക്കുന്ന പരിപാടിയിൽ നിരവധി ആളുകളെ ബിജെപി അംഗത്വത്തിൽ എത്തിക്കാനും ശ്രമം. കൂടുതൽ ആളുകളെ ബിജെപിയിലേക്ക് എത്തിക്കുമെന്ന് ബിജെപി നോർത്ത് ജില്ലാ പ്രസിഡണ്ട് പി പി സാനു ട്വന്റിഫോറിനോട് പറഞ്ഞു.

വിശ്വാസം നഷ്ടപ്പെട്ട സാഹചര്യത്തിലാണ് പാർട്ടി മാറ്റമെന്നാണ് ബിജെപി അം​ഗത്വം സ്വീകരിച്ചതിന് പിന്നാലെ എസ് രാജേന്ദ്രൻ വ്യക്തമാക്കിയത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് സിപിഐഎമ്മുമായി മുൻ ദേവികുളം എംഎൽഎ എസ് രാജേന്ദ്രൻ തെറ്റിയത്. ദീർഘനാളായി ബിജെപിയിലേക്ക് എന്ന അഭ്യൂഹങ്ങളും ചർച്ചകളും നിലനിൽക്കെയാണ് എസ് രാജേന്ദ്രന്റെ ബിജെപി പ്രവേശനം. 2006 മുതൽ 2021 വരെ ദേവികുളം എംഎൽഎയായിരുന്നു എസ് രാജേന്ദ്രൻ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!