KeralaLatest NewsLocal news
നേര്യമംഗലത്ത് ഒഴിവായത് വൻ ദുരന്തം: തലനാരിഴക്ക് രക്ഷപ്പെട്ട് ശാന്തൻപാറ സ്വദേശികൾ

കോതമംഗലത്ത് ടൂറിസ്റ്റ് ബസിന് തീപിടിച്ചു. തീപിടിത്തത്തിൽ ബസ് പൂര്‍ണമായും കത്തിനശിച്ചു. എറണാകുളം കോതമംഗലം തലക്കോട് ഇന്നലെ രാത്രിയോടെയാണ് സംഭവം. കോട്ടപ്പടി ഭാഗത്തുനിന്നും വരുകയായിരുന്ന ബസാണ് കത്തി നശിച്ചത്. ബസ് പൂര്‍ണമായും കത്തി നശിച്ചു. ശാന്തൻപാറ സ്വദേശികളാണ് ബസിലുണ്ടായിരുന്നത്. തീ ഉയര്‍ന്ന ഉടനെ ബസിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങിയതിനാൽ വലിയ അപകടമാണ് ഒഴിവായത്. സംഭവത്തിൽ ആര്‍ക്കും പരിക്കില്ല. വിവാഹ ചടങ്ങിന് പോയി തിരിച്ചുവരുന്നതിനിടെയാണ് ബസിന് തീപിടിച്ചത്. ഫയര്‍ഫോഴ്സെത്തിയാണ് തീയണച്ചത്. ബസിന് തീപിടിച്ചത് റോഡിൽ ഗതാഗത തടസമുണ്ടാക്കി.



