National

കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരും, ജനങ്ങളെ കേൾക്കും’; രാഹുൽ ​ഗാന്ധി

തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മികച്ച പ്രകടനം കാഴ്ചവെച്ചുവെന്നും ചരിത്ര വിജയമാണ് ഉണ്ടായതെന്നും കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. ഭരണഘടന സംരക്ഷിക്കപ്പെടണം. ജനതയുടെ ശബ്ദം കേൾക്കാൻ ആർഎസ്എസും ബിജെപിയും ശ്രമിക്കുന്നില്ല. അവരുടെ ആശയങ്ങൾ അടിച്ചേൽപ്പിക്കാനാണ് ശ്രമിക്കുന്നത്. ആശയപരമായ സാംസ്കാരിക നിശബ്ദത ഉണ്ടാക്കാനാണ് ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നത്. ഇന്ത്യയുടെ സ്വത്തും അഭിമാനവും വളരെ കുറച്ചു ആളുകളിലേക്ക് ഒതുങ്ങണമെന്നാണ് അവരുടെ ആഗ്രഹം. മലയാളിയുടെ ശബ്ദം ഉച്ചത്തിൽ മുഴങ്ങി കേൾക്കുന്ന തെരഞ്ഞെടുപ്പായി തദ്ദേശ തെരഞ്ഞെടുപ്പു മാറിയെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് തീർച്ചയാണ്. അധികാരത്തിൽ വന്നാൽ ജനങ്ങൾക്ക്‌ വേണ്ടി എന്ത് ചെയ്യുമെന്നതാണ് പ്രധാനം. കേരളത്തിലെ തൊഴിൽ ഇല്ലായ്മ ഇല്ലാതാക്കാൻ എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് പറയണം. ഏതു സർക്കാരും വിജയമാവണമെങ്കിൽ ജനത്തിന് കയ്യെത്തും ദൂരത്തു വേണം. യുഡിഎഫ് നേതൃത്വം ഇന്നാട്ടിലെ ജനതയുമായി ഇഴുകി ചേരും. അവരുടെ ശബ്ദം കേൾക്കുമെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. കൊച്ചിയിൽ തദ്ദേശ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുൽ ​ഗാന്ധി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!