Latest NewsSports

ഇനി കളിക്കാൻ കഴിയില്ല’; വിരമിക്കൽ പ്രഖ്യാപിച്ച് സൈന നെഹ്‍വാൾ

വിരമിക്കൽ പ്രഖ്യാപിച്ച് ബാഡ്മിന്റൺ ഇതിഹാസം സൈന നെഹ്‍വാൾ. മുപ്പത്തിയഞ്ചാം വയസ്സിലാണ് വിരമിക്കൽ പ്രഖ്യാപനം. ദീർഘകാലമായി അലട്ടുന്ന കാൽമുട്ടിലെ പരിക്കാണ് വിരമിക്കൽ തീരുമാനത്തിന് പിന്നിലെന്ന് സൈന പറഞ്ഞു. ബാഡ്മിന്‍റണില്‍ ഒളിംപിക്സ് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരിയും സൈനയാണ്.

2012 ലെ ലണ്ടന്‍ ഒളിംപിക്സില്‍ ഇന്ത്യയ്ക്കായി സൈന വെങ്കല മെഡല്‍ നേടിയിട്ടുണ്ട്. 2023 ല്‍ സിംഗപ്പുര്‍ ഓപ്പണിലാണ് സൈന അവസാനമായി മല്‍സരിക്കാനിറങ്ങിയത്. രണ്ട് പതിറ്റാണ്ട് നീണ്ട കരിയറില്‍ 24 രാജ്യാന്തര കിരീടങ്ങള്‍ സൈന സ്വന്തമാക്കി. ആകെ 24 രാജ്യാന്തര കിരീടങ്ങൾ സ്വന്തമാക്കി.രാജ്യം ഖേൽ രത്ന, പത്മഭൂഷൺ, പത്മശ്രീ, അർജുന അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

‘രണ്ടു വര്‍ഷത്തോളമായി കളി നിര്‍ത്തിയിട്ട്. കളിയിലേക്ക് ഞാന്‍ എന്റേതായ സമയത്ത് വന്നു, എന്‍റേതായ സമയത്ത് അവസാനിപ്പിക്കുന്നു. അതുകൊണ്ട് തന്നെ പ്രത്യേകിച്ച് എന്തെങ്കിലും പ്രഖ്യാപനങ്ങള്‍ വേണമെന്ന് കരുതുന്നില്ല. കളിക്കാന്‍ ഇനി കഴിയില്ലെന്ന് നിങ്ങള്‍ക്ക് മനസിലാകുന്ന സമയമുണ്ട്. അതാണിത്’– സൈന വ്യക്തമാക്കി.കാല്‍മുട്ടിന് നല്ല തേയ്മാനമുണ്ട്, ഒപ്പം വാതവും പിടിപെട്ടതാണ് വലച്ചതെന്ന് താരം പറയുന്നു. ‘സൈന കളിക്കുന്നില്ലെന്ന് ക്രമേണെ മറ്റുള്ളവര്‍ക്കും മനസിലാകും. എന്‍റെ വിരമിക്കല്‍ അത്ര വലിയ കാര്യമാണെന്ന് ഞാന്‍ കരുതുന്നില്ല. കോര്‍ട്ടിലെ എന്‍റെ സമയം കഴിഞ്ഞുവെന്നാണ് ഞാന്‍ മനസിലാക്കുന്നത്. പഴയത് പോലെ കാല്‍മുട്ടുകള്‍ വഴങ്ങുന്നില്ലെന്നും’ താരം കൂട്ടിച്ചേര്‍ത്തു. ആരോഗ്യസ്ഥിതി മാതാപിതാക്കളോടും കോച്ചിനോടും താന്‍ അറിയിച്ചുവെന്നും ഇനിയും കളിക്കളത്തില്‍ തുടരാന്‍ കഴിയില്ല, അത്രയും പ്രയാസമുണ്ടെന്നും സൈന വിശദീകരിച്ചു.

2016 റിയോ ഒളിംപിക്സിനിടെയാണ് സൈനയുടെ കാലിന് പരുക്കേറ്റത്. 2017 ലെ ലോക ചാംപ്യന്‍ഷിപ്പില്‍ വെങ്കലവും 2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണവും നേടി വലിയ തിരിച്ചുവരവ് സൈന നടത്തിയിരുന്നുവെങ്കിലും പരുക്ക് പൂര്‍ണമായും ഭേദമായിരുന്നില്ല. 2024ലാണ് താരത്തിന് ആര്‍ത്രൈറ്റിസും കാല്‍മുട്ടിന് തേയ്മാനവും സ്ഥിരീകരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!