KeralaLatest NewsNational

കേരളത്തിൽ ബിജെപിക്ക് നൂറോളം കൗൺസിലർമാരുണ്ട്, തിരുവനന്തപുരത്ത് 45 വർഷത്തിനുശേഷം ഇടതുപക്ഷത്ത് നിന്ന് അധികാരം പിടിച്ചെടുത്തു’; പ്രധാനമന്ത്രി

തദ്ദേശ തിരഞ്ഞെടുപ്പ് വിജയം പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിൽ ബിജെപിക്ക് ഇപ്പോൾ നൂറോളം കൗൺസിലർമാരുണ്ട്. തിരുവനന്തപുരത്ത് 45 വർഷത്തിനുശേഷം ഇടതുപക്ഷത്ത് നിന്ന് അധികാരം പിടിച്ചെടുത്തു, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങൾ തീർച്ചയായും ബിജെപിക്ക് ഒരു അവസരം നൽകുമെന്ന പൂർണ്ണ വിശ്വാസമമുണ്ടന്നും മോദി വ്യക്തമാക്കി.നിതിൻ നബിൻ ബിജെപി ദേശീയ അധ്യക്ഷ പദവി ഏറ്റെടുക്കുന്ന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

നിതിൻ നബിൻ എല്ലാ ബിജെപി പ്രവർത്തകരുടേരേയും അധ്യക്ഷൻ, എന്റെയും അധ്യക്ഷൻ എന്ന് മോദി പറഞ്ഞു. ഒരു ബിജെപി പ്രവർത്തകൻ എന്ന നിലയിൽ താനേറെ അഭിമാനിക്കുന്നു. എളിമയിലൂടെ എല്ലാവരിലും ഇടംപിടിച്ച ആളാണ് നിതിൻ നബിൻ. ബിജെപി അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരെഞ്ഞെടുപ്പ് ജനാധിപത്യ പ്രക്രിയയുടെ അന്തസ് വ്യക്തമാക്കുന്നു. ബിജെപിയിൽ മാത്രമേ ഒരു സാധാരണ പ്രവർത്തകൻ അധ്യക്ഷ സ്ഥാനത്തേക്ക് എത്തുകയുള്ളൂ. താനൊരു ബിജെപി പ്രവർത്തകൻ തന്റെ ബോസ് ആണ് നിതിൻ നബിൻ എന്നും മോദി വ്യക്തമാക്കി.

അടുത്ത 25 വർഷങ്ങൾ വളരെ പ്രധാനമാണ്. ഒരു വികസിത ഇന്ത്യ കെട്ടിപ്പടുക്കേണ്ട കാലഘട്ടമാണിത്, അത് സംഭവിക്കാൻ വിധിക്കപ്പെട്ടതുമാണ്. ഈ നിർണായക കാലഘട്ടത്തിന്റെ തുടക്കത്തിൽ, നിതിൻ നബിൻ ബിജെപിയുടെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകും. ഇന്ത്യയിൽ വലിയ സാമ്പത്തിക, സാമൂഹിക, സാങ്കേതിക പരിവർത്തനങ്ങൾക്ക് സാക്ഷ്യം വഹിച്ച തലമുറയിൽ പെട്ടയാളാണ് അദ്ദേഹം. യുവത്വത്തിന്റെ ഊർജ്ജവും സംഘടനാ പ്രവർത്തനങ്ങളിൽ വിപുലമായ പരിചയവും നിതിനുണ്ടെന്നും മോദി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!