
സൈബറിടങ്ങളിലെ കുറ്റകൃത്യങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ആർക്കും എന്തും സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് റീച്ച് കൂട്ടാമെന്ന അവസ്ഥയാണ് പൊതുവായി കാണപ്പെടുന്നതെന്ന് മുൻ ഡിജിപി ബി സന്ധ്യ ഐപിഎസ്.
ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ എന്തെങ്കിലുമൊക്കെ കണ്ട് കഴിഞ്ഞ് അതിനെതിരെ വളരെ മോശം രീതിയിൽ കമ്മന്റുകൾ ഇടുന്നതെല്ലാം ഈ അടുത്തിടെയാണ് വളരെയേറെ വർധിക്കുന്നത്. പൊലീസാണ് ഒരു കുറ്റകൃത്യത്തിനെതിരെ നടപടി എടുക്കേണ്ടത് അല്ലാതെ ജനങ്ങൾ പൊലീസായി പ്രവർത്തിക്കരുതെന്നും ബി സന്ധ്യ ഐപിഎസ് പറഞ്ഞു.



