KeralaLatest NewsLocal news
തൃക്കാരിയൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം : എക്സൈസ് ഓഫീസർക്ക് ദാരുണാന്ത്യം

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് എക്സൈസ് ഉദ്യോഗസ്ഥൻ മരിച്ചു. നേര്യമംഗലം ചെമ്പൻകുഴി സ്വദേശിയായ കോട്ടപ്പടി തോളേലിയിൽ താമസിക്കുന്ന നിതിൻ ജോണി (33) ആണ് മരിച്ചത്. അടിമാലി എക്സൈസ് ഓഫീസിലെ ഡ്രൈവറാണ്. ഇന്നലെ രാത്രി 7.30 ഓടെ തൃക്കാരിയൂർ ഗവൺമെന്റ് എൽ.പി സ്കൂളിന് സമീപത്താണ് അപകടമുണ്ടായത്. ഗുരുതര പരിക്കേറ്റ നിതിനെ നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് ചെമ്പൻകുഴി സെന്റ് ജോൺസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: സാന്ദ്ര. മകൻ: എബ്രിൻ.



