KeralaLatest NewsLocal news

മൂന്നാർ വീണ്ടും അതിശൈത്യത്തിലേക്ക്, താപനില ഒരു ഡിഗ്രി സെൽഷ്യസ് വരെ

മൂന്നാർ: ഒരിടവേളക്കുശേഷം മൂന്നാർ വീണ്ടും അതിശൈത്യത്തിലേക്ക്. മേഖലയിലെ കുറഞ്ഞ താപനിലയായ ഒരു ഡിഗ്രി സെൽഷ്യസ് ചെണ്ടുവരയിൽ വ്യാഴാഴ്ച പുലർച്ചെ രേഖപ്പെടുത്തി. സൈലന്റ് വാലി, നല്ലതണ്ണി എന്നിവിടങ്ങളിൽ മൂന്ന് ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.

താപനില താഴ്ന്നതോടെ പ്രദേശത്തെ പുൽമേടുകളിൽ വ്യാപകമായി മഞ്ഞുപാളികൾ രൂപപ്പെട്ടു. സീസണിലെ ഏറ്റവുംകുറഞ്ഞ താപനിലയായ മൈനസ് ഒരു ഡിഗ്രി സെൽഷ്യസ് ചെണ്ടുവരയിൽ ഡിസംബർ 13-ന് രേഖപ്പെടുത്തിയിരുന്നു. ഇതിനുശേഷം താപനില ക്രമേണ വർധിച്ചിരുന്നു. വ്യാഴാഴ്ച പുലർച്ചയോടെയാണ് ഒരു ഡിഗ്രിയിലേക്ക് താഴ്ന്നത്. വരുംദിവസങ്ങളിൽ താപനില വീണ്ടും കുറയുമെന്നാണ് സൂചന

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!