KeralaLatest NewsLocal news

ബൈസണ്‍വാലി ഗ്യാപ്പ് റോഡില്‍ വീണ്ടും വാഹനാപകടം; മിനി ബസ് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞു

അടിമാലി: ബൈസണ്‍വാലി ഗ്യാപ്പ് റോഡില്‍ വീണ്ടും വാഹനാപകടം. ചൊക്രമുടി കുടിക്ക് സമീപം നിയന്ത്രണം നഷ്ടപ്പെട്ട മിനി ബസ് റോഡിന്റെ തിട്ടയില്‍ ഇടിച്ച് മറിഞ്ഞു. തമിഴ്‌നാട് ട്രിച്ചി സ്വദേശികള്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക് സംഭവിച്ചു.

ഇന്ന് രാവിലെ പത്തരയോടെയായിരുന്നു അപകടം നടന്നത്. വാഹനത്തില്‍ പതിനഞ്ചോളം വിനോദ സഞ്ചാരികള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം തിട്ടയില്‍ ഇടിച്ച ശേഷം റോഡില്‍ തന്നെ മറിയുകയായിരുന്നു. യാത്രക്കാര്‍ വാഹനത്തില്‍ അടിയില്‍പ്പെട്ടതായി വിവരമുണ്ട്. ഗുരുതര പരിക്കേറ്റവരെ ചികിത്സക്കായി തമിഴ്‌നാട്ടിലേക്ക് കൊണ്ടു പോയി.

മറ്റ് യാത്രകാര്‍ക്ക് നിസ്സാര പരിക്ക് സംഭവിച്ചു. മൂന്നാറില്‍ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌നാട് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. ബൈസണ്‍വാലി ഗ്യാപ്പ് റോഡില്‍ വാഹനാപകടം തുടര്‍ക്കഥയാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!