KeralaLatest NewsLocal news
പൂപ്പാറക്ക് സമീപം പെരിയകനാലിൽ ഹിറ്റാച്ചി കയറ്റി വന്ന ലോറി താഴ്ചയിലേക്ക് മറിഞ്ഞപകടം.

ദേവികുളം; പെരിയകനാലിൽ ഹിറ്റാച്ചി, കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്. പെരിയകനാലിലെ വളവിൽ വെച്ച് ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായത്. നിയന്ത്രണം നഷ്ടപ്പെട്ട ലോറി റോഡ് അരികിലെ താൽക്കാലിക കടകൾ തകർത്താണ് കുഴിയിലേക്ക് മറിഞ്ഞത്.



