മൂന്നാര്‍ ഹൈറേഞ്ച് ക്ലബ്ബിന് സമീപത്തെ ആട്ടുപാലത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന് വേണ്ടുന്ന നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നു; എം എല്‍ എ

മൂന്നാര്‍: 2018ലെ പ്രളയത്തില്‍ തകര്‍ന്ന പഴയ മൂന്നാര്‍ ഹൈറേഞ്ച് ക്ലബ്ബിന് സമീപത്തെ ആട്ടുപാലത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന് വേണ്ടുന്ന നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് അഡ്വ എ രാജ എം എല്‍ എ. 2018ലെ പ്രളയത്തില്‍ മുതിരപ്പുഴയാറ്റില്‍ ഉണ്ടായ ശക്തമായ വെള്ളപാച്ചിലിലായിരുന്നു പഴയ മൂന്നാറില്‍ ഹൈറേഞ്ച് ക്ലബ്ബിന് സമീപത്തെ ആട്ടുപാലം ഒഴുകി പോയത്. പ്രളയാനന്തരം വര്‍ഷങ്ങള്‍ പലത് പിന്നിട്ടിട്ടും തകര്‍ന്ന പാലത്തിന് പകരം പുതിയ പാലം നിര്‍മ്മിക്കുന്ന നടപടി എങ്ങുമെത്താതെ അനന്തമായി നീളുകയാണ്. ചൊക്കനാട്, പഴമൂന്നാര് മേഖലകളിലെ ആളുകളായിരുന്നു പ്രധാനമായും തകര്‍ന്ന പാലങ്ങളെ ആശ്രയിച്ച് വന്നിരുന്നത്.
പാലങ്ങളില്ലാതായതോടെ ഇതുവഴി യാത്ര ചെയ്തിരുന്നവര്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഏറെ ദൂരം അധികം ചുറ്റി സഞ്ചരിച്ച് അക്കരയിക്കരെ എത്തേണ്ടുന്ന അവസ്ഥയിലാണുള്ളത്. പാലം നിര്‍മ്മാണം വൈകുന്നുവെന്ന ആക്ഷേപം നിലനില്‍ക്കെയാണ് വിഷയത്തില്‍ എം എല്‍ എയുടെ പ്രതികരണം ഉണ്ടായിട്ടുള്ളത്. പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട എ എസും റ്റി എസും ലഭിച്ചതായും ടെന്‍ഡര്‍ നടപടികളിലേക്ക് കടന്നതായും എം എല്‍ എ അറിയിച്ചു. പാലം ഇല്ലാതായതോടെ കിലോമീറ്ററുകള്‍ ചുറ്റി സഞ്ചരിച്ചാണ് തങ്ങള്‍ അക്കരയിക്കരെ എത്തുന്നതെന്നും ഇതിനായി അധിക തുകയും സമയവും ചിലവാക്കേണ്ടി വരുന്നുവെന്ന പരാതിയും പ്രദേശവാസികള്‍ക്കുണ്ട്. തകര്‍ന്ന പാലം പുനര്‍നിര്‍മ്മിക്കാന്‍ നടപടി ഉണ്ടാവണമെന്ന ആവശ്യം ഈ പാലത്തെ ആശ്രയിച്ച് യാത്ര നടത്തിയിരുന്നവര്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുകയാണ്. ഈ സാഹചര്യത്തില്‍ കൂടിയാണ് പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള പ്രഖ്യാപനം വന്നിട്ടുള്ളത്.



