മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ കഫേ ഫുഡ്കോര്‍ട്ട് തുറന്നു

മൂന്നാര്‍: സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ കഫേ ഫുഡ്കോര്‍ട്ട് തുറന്നു. ഏതാനും ദിവസത്തെ ഇടവേളക്ക് ശേഷം മൂന്നാറില്‍ അന്തരീക്ഷ താപനില വീണ്ടും താന്നതോടെ സഞ്ചാരികള്‍ കൂടുതലായി എത്തി തുടങ്ങി. മൂന്നാറിന്റെ കുളിരിനൊപ്പം സഞ്ചാരികള്‍ക്ക് ഭക്ഷണ വൈവിധ്യത്തിന്റെ രുചി ഭേതം ആസ്വദിക്കാന്‍ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ കഫേ ഫുഡ്കോര്‍ട്ട് തുറന്നിട്ടുള്ളത്.
ഇടുക്കി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലാണ് കഫേ ഫുഡ്കോര്‍ട്ട് തുറന്നിട്ടുള്ളത്. കഫേയുടെ പ്രവര്‍ത്തനം ഈ 27 വരെ നീളും. നാടന്‍ ഭക്ഷണങ്ങള്‍ ഉള്‍പ്പെടെ കഫേ ഫുഡ്കോര്ട്ടില് ഒരുക്കിയിട്ടുണ്ട്. കഫേ തുറന്ന ആദ്യം ദിവസം തന്നെ സഞ്ചാരികളുടെ വലിയ തിരക്കനുഭവപ്പെട്ടു. വരും ദിവസങ്ങളില്‍ കഫേ ഫുഡ്കോര്‍ട്ട് സഞ്ചാരികള്‍ കൂടുതലായി ഏറ്റെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ



