KeralaLatest News

പത്മഭൂഷൺ പുരസ്കാരം ശ്രീനാരായണ ഗുരുവിനു സമർപ്പിക്കുന്നു’; വെള്ളാപ്പള്ളി നടേശൻ

പത്മഭൂഷൺ പുരസ്കാരം ശ്രീനാരായണ ഗുരുവിനു സമർപ്പിക്കുന്നെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പുരസ്‌കാരം ജനങ്ങൾ തന്നതാണ്. ഡൽഹി കേന്ദ്രീകരിച്ചു വ്യാജ ഡോക്ടറേറ്റുകൾ ഒക്കെ നൽകാറുണ്ട്. അവാർഡുകളുടെ നിലവാരം ഇതുമൂലം കുറയുന്നു. മുമ്പ് പത്മഭൂഷണെ വിമർശിച്ചത് ഈ കാരണങ്ങൾ കൊണ്ടാണെന്ന് വെള്ളാപ്പള്ളി നടേശൻ വിശദീകരിച്ചു.

പൊതുസേവന രംഗത്തെ മികവിനാണ് വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ പുരസ്‌കാരം ലഭിച്ചത്. ഇത്തവണത്തെ പദ്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ കേരളത്തിന് അഭിമാനിക്കാൻ ഏറെ. മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായും ജസ്റ്റിസ് കെ ടി തോമസിനും സാഹിത്യകാരൻ പി നാരായണനും പത്മവിഭൂഷൺ ലഭിച്ചു. പത്മ വിഭൂഷൺ ലഭിച്ച അഞ്ചുപേരിൽ മൂന്നുപേരും മലയാളികളാണ്. നടൻ മമ്മൂട്ടിക്ക് പത്മഭൂഷൺ പുരസ്കാരം ലഭിച്ചു.

രാജ്യം അച്ഛന് നൽകിയ അം​ഗീകാരം സന്തോഷത്തോടെ സ്വീകരിക്കുന്നെന്നായിരുന്നു വിഎസ് അച്യുതാനന്ദന്റെ മകൻ വി എ അരുൺകുമാർ പ്രതികരിച്ചു.യ ശാസ്ത്രജ്ഞനായ എ ഇ മുത്തു നായകം, കലാമണ്ഡലം വിമല മേനോൻ, പരിസ്ഥിതി പ്രവർത്തക കൊല്ലക്കൽ ദേവകി അമ്മ എന്നിവർ പത്മശ്രീ പുരസ്കാരത്തിനും അർഹരായി. തിരഞ്ഞെടുപ്പ് അടുത്ത തമിഴ്നാട്ന് മാത്രം ലഭിച്ചത് 13 പത്മപുരസ്കാരങ്ങളാണ് .പത്മ പുരസ്കാര ജേതാക്കളെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!