KeralaLatest NewsLocal news

ബൈസണ്‍വാലി ഗ്യാപ്പ് റോഡില്‍ അപകട മരണങ്ങള്‍ തുടര്‍ക്കഥ; ഏകദിന നിരാഹാര സമരം സംഘടിപ്പിച്ചു

അടിമാലി: ബൈസണ്‍വാലി ഗ്യാപ്പ് റോഡില്‍ അപകട മരണങ്ങള്‍ തുടര്‍ക്കഥയാകുന്നതില്‍ ഉദ്യോഹസ്ഥ അനാസ്ഥക്ക് എതിരെ ഏകദിന നിരാഹാര സമരം സംഘടിപ്പിച്ചു. അടിമാലി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ റ്റി എം രതീഷ് ആണ് നിരാഹാര സമരം അനുഷ്ഠിച്ചത്.
കഴിഞ്ഞ ദിവസം തമിഴില്‍ നാട്ടില്‍ നിന്നും എത്തിയ വാഹനം ഇവിടെ അപകടത്തില്‍പ്പെട്ടിരുന്നു. റോഡ് നിര്‍മ്മാണം പൂര്‍ത്തികരിച്ച ശേഷം ഇതിനകം 45 ഓളം അപകടങ്ങളാണ് ഈ റോഡില്‍ ഉണ്ടായത്.14 പേര്‍ മരണപെട്ടു. ഈ സാഹചര്യത്തിലാണ് റോഡില്‍ അപകടം കുറക്കാന്‍ വേണ്ടുന്ന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അടിമാലി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ റ്റി എം രതീഷ് ഏകദിന നിരാഹാര സമരം അനുഷ്ഠിച്ചത്.


ചൊക്രമുടി റോഡ് അരുകില്‍ നടന്ന നിരാഹാര സമരം ഇടുക്കി എം പി അഡ്വ ഡീന്‍ കുര്യാക്കോസ് ഉത്ഘാടനം ചെയ്തു. ജനകീയസമിതി അംഗങ്ങള്‍ ,ആശ്രയം ചാരിറ്റബിള്‍ സൊസൈറ്റി , കോണ്‍ഗ്രസ് ബൈസണ്‍വാലി മണ്ഡലം കമ്മറ്റി,ചൊക്രമുടി ആദിവാസികള്‍ പൊതുജങ്ങള്‍ എന്നിവര്‍ സമരത്തിന് പിന്തുണയുമായി എത്തി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!